Friday, 19 September 2025

ട്രംപും ഭാര്യയും സഞ്ചരിച്ച ഹെലികോപ്ടറിന് സാങ്കേതിക തകരാർ; അടിയന്തരമായി നിലത്തിറക്കി

SHARE
 


ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലനിയയും സഞ്ചരിച്ച ഹെലികോപ്ടര്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. ബ്രിട്ടണിലെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ചെക്കേഴ്‌സില്‍ നിന്ന് ലണ്ടനിലെ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേയായിരുന്നു സംഭവം. ട്രംപിന്റെ സ്വകാര്യ ഹെലികോപ്ടറായ മറീന്‍ വണ്‍ ആണ് സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കിയത്. ഇതേതുടര്‍ന്ന് മറ്റൊരു ഹെലികോപ്ടറില്‍ ട്രംപും മെലനിയയും യാത്ര തുടരുകയായിരുന്നു.

ഹെലികോപ്ടറിന്റെ ഹൈഡ്രോളിക് സംവിധാനത്തില്‍ കണ്ടെത്തിയ ചെറിയ തകരാറിനെ തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. സ്റ്റാന്‍സ്റ്റസ് വിമാനത്താവളത്തില്‍ എത്തുന്നതിന് മുന്‍പ് പൈലറ്റുമാര്‍ ഹെലികോപ്ടര്‍ പ്രാദേശിക എയര്‍ഫീല്‍ഡില്‍ ഇറക്കുകയായിരുന്നു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലിന്‍ ലീവിറ്റാണ് സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.

സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തില്‍ ഹെലികോപ്ടര്‍ മാര്‍ഗേന ഇരുപത് മിനിട്ടില്‍ എത്തേണ്ടിയിരുന്നു ട്രംപ്, തകരാറിനെ തുടര്‍ന്ന് ഇരുപത് മിനിട്ട് കൂടി വൈകിയാണ് എത്തിയത്. തുടര്‍ന്ന് പ്രസിഡന്റിനെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്ണില്‍ ട്രംപ് യുഎസിലേക്ക് മടങ്ങി.


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.