പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് ആരോപണം. ഏഴുവയസുകാരന് കയ്യില്‍ സ്ലാബ് ഇട്ടതിനുശേഷം പഴുപ്പ് വന്നുവെന്നാണ് ആരോപണം. സൈക്കിളില്‍ നിന്ന് വീണ് കൈയ്ക്ക് പരിക്ക് പറ്റിയതോടെയാണ് കുട്ടി പത്തംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധനയ്ക്ക് ശേഷം സ്ലാബ് ഇടാൻ നിർദേശിക്കുകയായിരുന്നു.
സ്ലാബ് ഇട്ട് മൂന്നുദിവസം കഴിഞ്ഞ് വീണ്ടും പരിശോധനയ്ക്ക് എത്തിയപ്പോള്‍ കൈയ്ക്ക് കുഴപ്പമില്ല എന്ന് പറഞ്ഞ് കുട്ടിയെ തിരികെ അയച്ചു. ഒരാഴ്ച്ചയ്ക്കുശേഷം വീണ്ടും പരിശോധനയ്ക്ക് എത്തണമെന്നും ഡോക്ടര്‍ പറഞ്ഞു. പിന്നീട് പരിശോധിച്ചപ്പോഴാണ് കയ്യിൽ പഴുപ്പ് കണ്ടെത്തിയത്.
തുടര്‍ന്ന് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. പിതാവ് കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പത്തനംതിട്ട ആശുപത്രി സൂപ്രണ്ടിനെതിരെ പരാതി നല്‍കുമെന്ന് കുട്ടിയുടെ പിതാവ് അട്ടച്ചാക്കല്‍ സ്വദേശി എസ് മനോജ് അറിയിച്ചു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.