Thursday, 11 September 2025

പൂവാറിൽ ലഹരി-അരിഷ്ടക്കച്ചവടം കൊയ്യുന്നത് ലക്ഷങ്ങൾ; കേസെടുത്ത് എക്സൈസ്

SHARE
 


തിരുവനന്തപുരം: പൂവാറിൽ ലഹരിപിടിപ്പിക്കുന്ന അരിഷ്ടക്കച്ചവടം തകൃതി. ബാറിൻ്റേതിന് സമാനമായ കൗണ്ടറിൽ നിന്ന് അരിഷ്ടം വാങ്ങി അവിടെ നിന്നുതന്നെ കുടിക്കുന്നവരുമുണ്ട്. തലയ്ക്ക് പിടിക്കുന്ന ലഹരിക്ക് വേണ്ടി അരിഷ്ടം പൊട്ടിച്ച് കുടിക്കുന്ന നിരവധി പേർ  ഒളിക്യാമറയിൽ കുടുങ്ങി. ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തു വന്നതിനു പിന്നാലെ സ്ഥലത്ത് എക്സൈസ് റെയ്ഡ് നടത്തി അരിഷ്ടം വിൽക്കുന്ന സ്ഥാപനം അടച്ച് പൂട്ടി.
 
മെഡിഗാർഡ് ഫാർമസ്യൂട്ടിക്കൽസ് ഏജൻസി എന്ന പേരിൽ നടത്തുന്ന സ്ഥാപനത്തിൻ്റെ മറവിലാണ് വിൽപന. തീരപ്രദേശം കൂടിയായ പൂവാറിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ബെവ്കോയ്ക്ക് സമാനമായി പ്രവർത്തിച്ച് ലക്ഷങ്ങളാണ് കൊയ്യുന്നത്. ബിയറിൽ ഉള്ളതിൻ്റെ ഇരട്ടിയളവ് ആൾക്കഹോൾ ചേർത്താണ് അരിഷ്ടം വിൽപന നടത്തിവരുന്നത്.

വാർത്തയ്ക്ക് പിന്നാലെ എക്സൈസ് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. മെഡിഗാർഡ് ഫാർമസ്യൂട്ടിക്കൽസിൻ്റെ ഷോപ്പ് എക്സൈസ് സംഘം അടച്ചുപൂട്ടി. കടയിലെ ജീവനക്കാരനായ അനിൽ കുമാറിനെ ഒന്നാം പ്രതിയാക്കി നെയ്യാറ്റിൻകര എക്സൈസ് കേസെടുത്തു. ഡോ. ഫാറൂഖ് ആണ് രണ്ടാംപ്രതി. ഇയാൾ ഒന്നിലധികം കേസുകളിൽ പ്രതിയാണ്. നാല് കമ്പനികളുടെ അരിഷ്ടത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. കടയിൽ നിന്നും 9350 രൂപ പിടിച്ചെടുത്തു. ലൈസൻസിന് വിരുദ്ധമായാണ് അഷ്ടകച്ചവടം നടന്നതെന്ന് ഇൻസ്പെക്ടർ അജയകുമാർ വ്യക്തമാക്കി. ഡോക്ടറുടെ പ്രിസ്ക്രിപ്ഷനും കണ്ടെത്താനായില്ല.
 


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.