ഫോർട്ടുകൊച്ചി: കൊച്ചിയില്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ മട്ടാഞ്ചേരി സ്വദേശിനിയില്‍ നിന്ന് 2,88,00,000 രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി പോലീസിന്റെ പിടിയിലായി. മഹാരാഷ്ട്ര സ്വദേശി സന്തോഷി(50)നെയാണ് മഹാരാഷ്ട്ര ഗോനിഡയില് നിന്ന് മട്ടാഞ്ചേരി എസ്ഐ ജിമ്മി ജോസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
മട്ടാഞ്ചേരി ആനവാതില്‍ സ്വദേശിനിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. മണി ലോണ്ടറിംഗ്, ക്രിപ്റ്റോ കറന്‍സി എന്നിവയുമായി ബന്ധപ്പെട്ട് വീട്ടമ്മയുടെ പേരില്‍ മുംബൈ തിലക് നഗര്‍ പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഈ കേസില്‍ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് പ്രതികൾ തെറ്റിദ്ധരിപ്പിച്ചു. തുടർന്ന് ഈ കേസില്‍ നിന്ന് ഒഴിവാക്കി തരാമെന്ന് പറഞ്ഞ് പല തവണകളയി പ്രതികള്‍ പണം തട്ടിയെടുക്കുകയായിരുന്നു. സംഭവത്തില്‍ മഹാരാഷ്ട്ര നവി മുംബൈ സ്വദേശികളായ സാക്ഷി അഗര്‍വാള്‍, സന്തോഷ്, വിജയ ഖന്ന, സഞ്ജയ് ഖാന്, ശിവ സുബ്രഹ്മണ്യം എന്നിവര്‍ക്കെതിരെ മട്ടാഞ്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. വീട്ടമ്മയുടെ വാട്ട്സ് ആപ്പ് നമ്പറിലേക്ക് കേസിലെ പ്രതിയായ സന്തോഷിന്റെ നമ്പറില്‍ നിന്ന് വീഡിയോ കോള്‍ ചെയ്താണ് തട്ടിപ്പ് നടത്തിയത്.
വീഡിയോ കോളില്‍ വ്യാജ കോടതിയും പോലീസ് സ്റ്റേഷനും സൃഷ്ടിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. ജൂലൈ 10 മുതല്‍ ഓഗസ്റ്റ് 11 വരെയുള്ള സമയങ്ങളില്‍ വീട്ടമ്മയുടെയും ഭര്‍ത്താവിന്റെയും വിവിധ ബാങ്കുകളിലെ വിവിധ അക്കൗണ്ടുകളില്‍ നിന്നാണ് പ്രതികള്‍ പണം തട്ടിയെടുത്തത്. വീട്ടമ്മയുടെ പേരില്‍ മുംബൈയില്‍ അക്കൗണ്ട് ഉണ്ടെന്നും പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.