കൊച്ചി: വിമാന ടിക്കറ്റ് റീഫണ്ട് നൽകാതെ ഉപഭോക്താവിനെ ബുദ്ധിമുട്ടിച്ച കേസിൽ ഓൺലൈൻ യാത്രാബുക്കിങ് പ്ലാറ്റ്‌ഫോമായ മേക്ക് മൈ ട്രിപ്പ് പ്രൈവറ്റ് ലിമിറ്റഡ് 32,284/- രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. കോട്ടയം സ്വദേശിയും മുതിർന്ന പൗരനും റിട്ടയേർഡ് ബാങ്ക് ജീവനക്കാരനുമായിരുന്ന എം.ടി തോമസ് സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
2024 ഫെബ്രുവരി മാസത്തിൽ പരാതിക്കാരൻ മേക്ക് മൈ ട്രിപ്പ് വഴി ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് രണ്ട് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തു. എന്നാൽ വിമാന കമ്പനി രണ്ട് തവണ ഫ്ലൈറ്റ് റീഷഡ്യൂൾ ചെയ്തപ്പോൾ, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാരണം അദ്ദേഹം യാത്ര റദ്ദാക്കി. ടിക്കറ്റ് റദ്ദായതിനാൽ, ഇൻഡിഗോ എയർലൈൻസ് 7,284/- രൂപയുടെ റീഫണ്ട് മേക്ക് മൈ ട്രിപ്പിന് കൈമാറിയെങ്കിലും തുക ഉപഭോക്താവിന് നൽകിയില്ല. റീഫണ്ടിനായി പരാതിക്കാരൻ പലതവണ ആവശ്യപ്പെടുകയും, വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തു. എന്നാൽ, എതിർകക്ഷി റീഫണ്ട് നൽകാൻ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് പരാതിക്കാരൻ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
മേക്ക് മൈ ട്രിപ്പ് സേവനത്തിൽ വീഴ്ച വരുത്തിയതായും റീഫണ്ട് തുക കൈപ്പറ്റിയ ശേഷം അത് ഉപഭോക്താവിന് നൽകാതിരുന്നത് ഗുരുതരമായ അനാസ്ഥയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. "ഫെസിലിറ്റേറ്റർ" മാത്രം ആണെന്ന മേക്ക് മൈ ട്രിപ്പിന്‍റെ വാദം തള്ളിക്കൊണ്ട്, ഒരു ഇടപാടിൽ നേരിട്ട് പങ്കാളിയാകുന്ന സേവനദാതാവിന് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ ടി. എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.