Friday, 12 September 2025

ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന ആളുടെ വീഡിയോ പുറത്തുവിട്ട് എഫ്ബിഐ

SHARE
 


വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടുത്ത അനുയായി ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ വീഡിയോ പുറത്തുവിട്ട് എഫ്ബിഐ. വെടിവെയ്പ്പിന് ശേഷം ഓടിരക്ഷപ്പെടുന്നയാളുടെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇയാള്‍ തൊപ്പിയും സണ്‍ഗ്ലാസും ധരിച്ചിട്ടുണ്ട്. പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നയാള്‍ക്ക് എഫ്ബിഐ 100,000 യുഎസ് ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് എഫ്ബിഐ അറിയിച്ചു.

ചാര്‍ലി കിര്‍ക്കിന് വെടിയേറ്റ യൂട്ടാ വാലി യൂണിവേഴ്‌സിറ്റിക്ക് സമീപത്ത് നിന്നുള്ളതാണ് വീഡിയോ. യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള കെട്ടിടത്തിന്റെ റൂഫിലൂടെ ചാടി ഇയാള്‍ രക്ഷപ്പെടുന്നതാണ് വീഡിയോയില്‍. ഇതിന് ശേഷം ഇയാള്‍ വനമേഖലയിലേക്ക് കടക്കുന്നതും വീഡിയോയിലുണ്ട്. യൂണിവേഴ്‌സിറ്റിക്ക് സമീപം ഇയാള്‍ ഒരു തോക്ക് ഉപേക്ഷിച്ചതായും എഫ്ബിഐ അധികൃതര്‍ പറയുന്നു. സ്ഥലത്ത് പരിശോധന നടത്തിയെന്നും ഷൂ അടയാളവും കൈയടയാളവും അടക്കം ലഭിച്ചതായും എഫ്ബിഐ വ്യക്തമാക്കി.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.