Tuesday, 9 September 2025

ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍

SHARE
 


കാസര്‍കോട്: ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയ വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പടന്നക്കാട് കരുവളം കാരാക്കുണ്ട് റോഡിലെ ശ്രീനീലയത്തില്‍ പവിത്രന്‍ അച്ചാംതുരുത്തി, ശാന്ത ദമ്പതികളുടെ മകന്‍ ശ്രീഹരി(20)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടുകാര്‍ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുന്‍പ് മരണം സംഭവിച്ചിരുന്നു. കൈവിരലില്‍ പുസ്തകം കറക്കിയാണ് ശ്രീഹരി റെക്കോഡ് നേടിയത്.

പടന്നക്കാട് നെഹ്‌റു കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് വൈസ് പ്രസിഡന്റുമായിരുന്നു. ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. സഹോദരി: ശ്രീക്കുട്ടി( അധ്യാപിക, കാഞ്ഞങ്ങാട് ക്രൈസ്റ്റ്).


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.