കാസർകോട്: ഇരിയണ്ണിക്ക് സമീപമുള്ള മഞ്ഞക്കലിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ എഞ്ചിനീയറായ യുവാവിന് ദാരുണാന്ത്യം. ബെത്തൂർപാറയിലെ തീർത്ഥക്കര സ്വദേശി എം. ജിതേഷ് (23) ആണ് മരിച്ചത്. ബംഗളൂരു വിമാനത്താവളത്തിലെ എയറോനോട്ടിക്കൽ എഞ്ചിനീയറായിരുന്നു ജിതേഷ്. ഉച്ചയ്ക്ക് 2.30 ഓടെ ബോവിക്കാനത്ത് നിന്ന് ബേത്തൂർപാറയിലേക്ക് ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടം നടന്നത്.മഞ്ചക്കൽ ബസ് സ്റ്റാൻഡിന് സമീപം ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജിതേഷിന്റെ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോറിക്ഷയിൽ തട്ടുകയും തുടർന്ന് ബസ് സ്റ്റാൻഡിന്റെ തൂണിൽ ഇടിക്കുകയും ആയിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജിതേഷ് സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.
കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് ചൊവ്വാഴ്ച ബംഗളൂരുവിലേക്ക് മടങ്ങാനിരിക്കെയാണ് ദാരുണമായ സംഭവം. മാതാപിതാക്കളായ എ. വിജയൻ, എം. ശാലിനി, ബേത്തൂർപാറ ജിഎച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർത്ഥിയായ ഇളയ സഹോദരൻ എം. ജിഷ്ണു എന്നിവർക്കൊപ്പമാണ് ജിതേഷ് താമസിച്ചിരുന്നത്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.