കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ബീച്ച് പരിസരത്തെ കെട്ടിടത്തിനു മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി. ലൈറ്റ് ഹൗസിന് സമീപമുള്ള മർച്ചന്റ് നേവി ക്ലബ് കെട്ടിടത്തിന് മുകളിൽ കയറിയായിരുന്നു ആത്മഹത്യാഭീഷണി. ഒടുവിൽ, പോലീസും ഫയർഫോഴ്സും ചേർന്ന് ഒരു മണിക്കൂറോളം നീണ്ട അനുനയ ശ്രമത്തിനൊടുവിലാണ് യുവാവിനെ താഴെയിറക്കിയത്. ഒടുമ്പ്ര സ്വദേശിയായ റോഷനാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. ഉച്ചയ്ക്ക് 1.30-ഓടെയാണ് സംഭവങ്ങളുടെ തുടക്കം. വായിൽ കുപ്പിച്ചില്ലുമായാണ് റോഷൻ കെട്ടിടത്തിന് മുകളിൽ നിലയുറപ്പിച്ചത്. വാഹനം മോഷ്ടിച്ചുവെന്ന് ആരോപിച്ച് ചിലർ തന്നെ മർദ്ദിച്ചെന്നും ഇവർക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു യുവാവിന്റെ പ്രതിഷേധവും ആത്മഹത്യാശ്രമവും. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് യുവാവിനെ സുരക്ഷിതമായി താഴെയിറക്കാൻ സാധിച്ചത്. റോഷന്റെ മാതാവും സംഭവസ്ഥലത്ത് എത്തിയിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.