Monday, 29 September 2025

ഇസ്‍ലാമിക് സ്റ്റേറ്റിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ച കേസിൽ 2 പേർക്ക് എട്ടു വർഷം വീതം കഠിനതടവ്

SHARE
 

കൊച്ചി ∙ കേരളത്തിലും  തമിഴ്നാട്ടി ലുമായി ഭീകരാക്രമണം സംഘടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നിരോധിത സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ച കേസിൽ 2 പേർക്ക് എട്ടു വർഷം വീതം കഠിനതടവ്.  

കോയമ്പത്തൂർ ഉക്കടം സ്വദേശികളായ മുഹമ്മദ് അസ്ഹറുദീൻ (27), ഷെയ്ഖ് ഹിദായത്തുള്ള എന്നിവരെയാണ് കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതി ശിക്ഷിച്ചത്. ഇവർ കുറ്റക്കാരാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. ഐപിസി 120 (ഗൂഢാലോചന), യുഎപിഎ സെക്‌ഷൻ 38 (നിരോധിത സംഘടനയില്‍ അംഗത്വം), സെക്‌ഷന്‍ 39 (ഭീകര സംഘടനയെ പിന്തുണയ്ക്കുക) എന്നീ കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരുന്നത്. മൂന്നു വകുപ്പുകളിലും എട്ടു വർഷം വീതം ശിക്ഷയാണ് വിധിച്ചിരിക്കുന്നതെങ്കിലും ഇത് ഒരുമിച്ച് അനുഭവിച്ചാൽ മതി. 2022 കോയമ്പത്തൂർ ബോംബ് സ്ഫോടന കേസിലും പ്രതികളായ ഇരുവരും നിലവിൽ ജയിലിലാണ്.


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.