കോഴിക്കോട്: ഒരു ലക്ഷം രൂപ വിലയുള്ള ആട്ടിൻ തല!! അതിശയം തോന്നിയല്ലേ… ഇത് വ്യാജമല്ല. ശരിക്കുമുള്ള വിലയാണ്, മാർക്കറ്റ് വിലയല്ലെന്ന് മാത്രം. കോഴിക്കോട് നാദാപുരത്ത് നടന്ന ലേലം വിളിയിലാണ് ഒരു ആട്ടിൻ തലയ്ക്ക് ഇത്രയും വില കിട്ടിയത്. നബിദിനാഘോഷ കമ്മറ്റി 23 ആട്ടിൻ തലകളാണ് ലേലത്തിൽ വെച്ചത്. വാശിക്ക് തുടങ്ങിയ ലേലം വിളിയങ്ങ് കയറിക്കയറി. പിന്നെ അത് എത്തി നിന്നത് ഒരു ലക്ഷം രൂപയിലാണ്.
750 രൂപയ്ക്ക് കിട്ടുന്ന ആട്ടിൻതലയാണ് ലേലം വിളിയോടെ സ്റ്റാറായത്. വേവത്തെ പ്രവാസിയായ ഇസ്മയിലാണ് ലേലം വിളിച്ച് ആട്ടിൻതല സ്വന്തമാക്കിയത്. അവധിക്ക് നാട്ടിലെത്തിയതായിരുന്നു ഇസ്മായിൽ. മറ്റ് ആട്ടിൻ തലകൾക്കും നല്ല വില തന്നെ കിട്ടി. 3500-നും ഏഴായിരത്തിനും ഇരുപതിനായിരത്തിനുമൊക്കെ ലേലം വിളിച്ചവരുണ്ട്. ആകെ മൂന്ന് ലക്ഷത്തിന് മുകളിലാണ് ലേലത്തിലൂടെ കിട്ടിയത്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.