ആഗോള ഇന്റർനെറ്റ് നിരീക്ഷക സ്ഥാപനമായ ‘നെറ്റ്ബ്ലോക്ക്സ്’ ഇന്ത്യയിൽ തടസ്സം നേരിട്ടതായി പറയുന്നുണ്ടെങ്കിലും ഇന്റർനെറ്റ്, ഡാറ്റ കണക്ടിവിറ്റി സേവനങ്ങളിൽ യാതൊരു ആഘാതവും കണ്ടിട്ടില്ലെന്ന് ഇന്ത്യൻ ടെലികോം ഓപറേറ്റർമാർ അറിയിച്ചു. ഒന്നിലധികം റൂട്ടുകളിലൂടെ നെറ്റ്‌വർക്കുകൾക്ക് നമുക്കുണ്ടെന്നും അതിനാൽ രാജ്യത്തെ ബാധിക്കാനിടയില്ലെന്നും ഇന്ത്യൻ ടെലികോം അതോറിറ്റി വ്യക്തമാക്കി.
ടാറ്റ കമ്യൂണിക്കേഷൻസ് ഉൾപ്പെടെയുള്ള ടെലികോം കമ്പനികളുടെ കൺസോർട്ട്യമാണ് ഈ ഭാഗങ്ങളിൽ കേബിൾ പ്രവർത്തിപ്പിക്കുന്നത്. എന്നാൽ, ടാറ്റ കമ്യൂണിക്കേഷൻ ഉൾപ്പെടെയുള്ള കമ്പനികൾ തടസ്സം സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
കപ്പൽ നങ്കൂരമിടുന്നത് മൂലമോ മനഃപൂർവമോ തകരാർ സംഭവിക്കാമെന്നാണ് വിദഗ്ധർ നൽകുന്ന സൂചന. ഹൂതികൾ കേബിളുകൾ മുറിച്ചതാണെന്ന സംശയവുമുണ്ട്. മിഡിൽ ഈസ്റ്റിലൂടെയുള്ള നെറ്റ്‌വർക്ക് ട്രാഫിക്കിൽ വേഗത കുറഞ്ഞേക്കാമെന്നും എന്നാൽ, മറ്റുപാതകളിലൂടെ ഇത് ക്രമീകരിക്കുമെന്നും മൈക്രോസോഫ്റ്റ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.