മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ നാല് പതിറ്റാണ്ടുകളായി അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന നടനാണ് ജഗദീഷ് (Jagadish). പറയുന്ന കാര്യങ്ങൾക്ക് വ്യക്തതയുള്ള ജഗദീഷിന്റെ പല വാക്കുകളും ചർച്ചയായിട്ടുണ്ട്. തന്റെ സിനിമകളെക്കുറിച്ച് ജഗദീഷ് എപ്പോഴും പറയുന്ന വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയായ കാട്ടാളന്റെ പൂജാവേളയിൽ തന്റെ കഥാപാത്രത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
ഞാൻ യഥാർത്ഥത്തിൽ എന്റെ ഏത് കഥാപാത്രത്തെ പോലെയാണ് എന്ന് പലർക്കും സംശയമുണ്ട്. യഥാർത്ഥത്തിൽ ഞാൻ എന്റെ വരാൻ പോകുന്ന കാട്ടാളൻ എന്ന സിനിമയിലെ അലിയെ പോലെയാണ് എന്നാണ് ജഗദീഷ് തുറന്നു പറഞ്ഞിരിക്കുന്നത്. ഞാൻ എപ്പോഴും സിറ്റുവേഷൻ അറിഞ്ഞു പെരുമാറുന്ന ആളാണെന്നും ഒരേസമയം ഞാൻ സോഫ്റ്റും ഹാർഷുമാണ് കൂടാതെ സ്‌ട്രോങ്ങും സെന്റിമെന്റലും ഇമോഷണലുമാണ് എന്നും, ആവശ്യം വന്നാൽ രണ്ട് പൊട്ടിക്കാനും എനിക്കറിയാം എന്നും ജഗദീഷ് പൂജാ വേളയിൽ തുറന്നു പറഞ്ഞു.
ജഗദീഷിന്റെ വാക്കുകൾ ഇതിനോടകം തന്നെ സിനിമ ലോകവും ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. താരത്തിന്റെ 'മാർക്കോ' എന്ന സിനിമയിലെ ക്രൂരനായ ടോണി എന്ന കഥാപാത്രത്തെ ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ അതേ പ്രൊഡക്ഷൻ കമ്പനിയായ ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ഏറ്റവും പുതിയ സിനിമയായ കാട്ടാളന്റെ പൂജ ഏതാനും ദിവസങ്ങൾക്കു മുൻപ് നടന്നിരുന്നു. ചിത്രത്തിൽ ഇന്ത്യൻ സിനിമാ ലോകത്തെ അതികായകർ വർക്ക് ചെയ്യുന്നുണ്ട് എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്. ആന്റണി പെപ്പയാണ് സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.