ലോക ചാമ്പ്യൻമാരായ അർജന്റീനയ്ക്ക് ഫിഫാ റാങ്കിങിൽ ഒന്നാം സ്ഥാനം നഷ്ടമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2014 ന് ശേഷം ആദ്യമായി സ്പെയിൻ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. അർജന്റീനയെ മറികടന്ന് ഫ്രാൻസ് രണ്ടാം സ്ഥാനത്തേക്ക് കയറി.അവസാനം കളിച്ച ലോകകപ്പ് യോഗ്യതാമത്സരത്തില്‍ തോല്‍വി വഴങ്ങിയതാണ് അജന്റീനയ്ക്ക് തിരിച്ചടിയായത്.
റാങ്കിംഗിൽ ബ്രസീൽ അഞ്ചാം സ്ഥാനത്തുനിന്ന് ആറാം സ്ഥാനത്തേക്ക് താഴ്ന്നു. അതേസമയം ബ്രസീലിനെ മറികടന്ന് പോര്‍ച്ചുഗല്‍ അഞ്ചാമതെത്തി. വെനിസ്വേലയുമായുള്ള സമനിലയും ബൊളീവിയയോടുള്ള തോൽവിയുമുൾപ്പെടെ കഴിഞ്ഞ എട്ട് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമേ ബ്രസീൽ വിജയിച്ചിട്ടുള്ളൂ.
ഒന്നാം സ്ഥാനത്തെത്തിയ സ്പെയിന് 1875.37 പോയിന്റുകളാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഫ്രാന്‍സിന് 1870.92 പോയിന്റും മൂന്നാം സ്ഥാനത്തായ അര്‍ജന്റീനയ്ക്ക് നിലവില്‍ 1870.32 പോയിന്റുമാണുമുള്ളത്. ഇന്ത്യ ഒരു സ്ഥാനം താഴേക്ക് പോയി 134-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.