കൊച്ചി: അഞ്ചു വയസുകാരിക്ക് രക്ഷകരായി വൈപ്പിൻ അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ. കട്ടിലിന്‍റെ ദ്വാരത്തിൽ അഞ്ചുവയസുകാരിയുടെ കൈ കുടുങ്ങുകയായിരുന്നു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് കുട്ടിയുടെ വിരൽ ദ്വാരത്തിൽ നിന്ന് സുരക്ഷിതമായി പുറത്തെടുത്തത്. ഇന്നലെ രാത്രി 7.15ന് ഞാറയ്ക്കൽ ക്രിസ്തു ജയന്തി ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ ഇരുമ്പു കട്ടിലിൽ അഞ്ചുവയസുകാരിയുടെ വിരൽ കുടുങ്ങിപോവുകയായിരുന്നു. ഇരുമ്പ് കട്ടിലിലുള്ള ദ്വാരത്തിലാണ് കൈവിരൽ അബദ്ധത്തിൽ കുടുങ്ങിയത്. ആശുപത്രിയിൽ നിന്ന് വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഉടൻ തന്നെവൈപ്പിൻ അഗ്നിരക്ഷാ നിലയത്തിൽ നിന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും കട്ടറും ഷിയേഴ്സും ഉപയോഗിച്ച് കട്ടിലിന്‍റെ ദ്വാരത്തിന് സമീപമുള്ള ഭാഗം നീക്കം ചെയ്ത് കുട്ടിയുടെ വിരൽ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. വിരൽ കുടുങ്ങിയപ്പോള്‍ കുട്ടി പരിഭ്രാന്തിയിലായെങ്കിലും സുരക്ഷിതമായി പുറത്തെടുക്കാനായതിന്‍റെ ആശ്വാസത്തിലാണ് കുടുംബംഗങ്ങള്‍.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.