Saturday, 27 September 2025

പത്താം ക്ലാസ് തോറ്റവരില്ല; അങ്കണവാടി ഹെല്‍പ്പര്‍മാരാവാന്‍ ആളില്ല

SHARE
 


മലപ്പുറം: പത്താം ക്ലാസ് പരാജയപ്പെട്ടവര്‍ക്ക് മാത്രം അപേക്ഷിക്കാന്‍ കഴിയുന്ന അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷകരെ കിട്ടുന്നില്ല. കോട്ടക്കല്‍ നഗരസഭയിലാണിത്. പത്താം ക്ലാസ് വിജയച്ചവര്‍ക്ക് അപേക്ഷിക്കാന്‍ കഴിയില്ലെന്ന നിബന്ധനയാണ് വേണ്ടത്ര അപേക്ഷകരെ കിട്ടാത്ത അവസ്ഥയുണ്ടാക്കുന്നത്. കരുവാന്‍പടി, കോട്ടൂര്‍ അങ്കണവാടികളില്‍ ഹെല്‍പ്പര്‍ തസ്തികകളില്‍ താല്‍ക്കാലികമായും ആളെക്കിട്ടാതിരുന്ന സാഹചര്യത്തിലാണ് സിഡിഎസ് മലപ്പുറം റൂറലിന്റെ കീഴില്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ചത്.

18നും 46നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് പാസാകാത്തവര്‍ക്കാണ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ കഴിയുക. സെപ്റ്റംബര്‍ 25വരെ ലഭിച്ചത് 11 അപേക്ഷകളാണ്. 40നടുത്ത് അപേക്ഷകള്‍ പ്രതീക്ഷിച്ചിരുന്നിടത്താണിത്. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.