Tuesday, 16 September 2025

ആഢംബരവും സുരക്ഷയുമായി വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ; ആദ്യ ട്രെയിൻ ഡൽഹി-പാറ്റ്ന റൂട്ടിൽ

SHARE
 

ഏറെ നാളായി രാജ്യമൊന്നാകെ കാത്തിരിക്കുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിൻ ഈ മാസം പുറത്തിറക്കുമെന്ന് കരുതുന്നു. ഇപ്പോഴിതാ ട്രെയിനിന്റെ അകത്തളത്തിന്റെ വീഡിയോ പുറത്തുവന്നു. ഛാത്ത്, ദീപാവലി തുടങ്ങിയ പ്രധാന ഉത്സവങ്ങള്‍ക്ക് മുന്നോടിയായി ഇന്ത്യന്‍ റെയില്‍വെ രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസ് ട്രാക്കിലിറക്കുമെന്ന് കരുതുന്നു. ഡല്‍ഹിയെയും പാറ്റ്‌നയെയും ബന്ധിപ്പിച്ചുകൊണ്ടാണ് ആദ്യ ട്രെയിന്‍ അവതരിപ്പിക്കുക. ഈ റൂട്ടിൽ വെറും 11 മണിക്കൂറാണ് യാത്രാ സമയം കണക്കാക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

2025 സെപ്റ്റംബറില്‍ വന്ദേഭാരത് സ്ലീപ്പർ ട്രെയിന്‍ ഓടിത്തുടങ്ങുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ അറിയിച്ചിരുന്നു. ആധുനിക രീതിയിലുള്ള ഇന്റീരിയര്‍, മെച്ചപ്പെട്ട സുരക്ഷാ സൗകര്യങ്ങള്‍, ലോകോത്തര നിലവാരമുള്ള സൗകര്യങ്ങള്‍ എന്നിവ അതില്‍ സജ്ജീകരിച്ചിട്ടുണ്ട്. വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ ഉള്‍വശം വ്യക്തമാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.



ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.