KHRA സുരക്ഷാ പദ്ധതി ഫണ്ട് വിതരണം (10 ലക്ഷം രൂപ വീതം) നാളെ എറണാകുളം ജില്ലയിൽ ഉള്ള സുരക്ഷാ പദ്ധതിയിൽ അംഗമായി മരണപ്പെട്ട 3 ഹോട്ടൽ ഉടമകളുടെ നോമിനിമാർക്ക് 30 ലക്ഷം രൂപ കൈമാറുന്നു.
എറണാകുളം ജില്ലാ പ്രസിഡന്റ് ടി. ജെ മനോഹരൻന്റെ അധ്യക്ഷതയിൽ KHRA സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാലിന്റെ മഹനീയ സാന്നിധ്യത്തിൽ എറണാകുളം KHRA ഭവനിൽ വെച്ച് ബഹുമാനപ്പെട്ട എറണാകുളം ജില്ലാ അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ ഐഎഎസ് സഹായധന വിതരണം ഉദ്ഘാടനം ചെയ്യുന്നതാണ്.
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ ഏറ്റവും വലിയ പദ്ധതിയായ KHRA സുരക്ഷാ പദ്ധതിയിൽ നിരവധി മെമ്പർമാർ പദ്ധതിയുടെ ഭാഗമായിട്ടുണ്ട് . എങ്കിലും ഇനിയും പദ്ധതിയിൽ ചേരാത്ത മെമ്പർമാർക്ക് KHRA സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റിയുമായി ചേർന്ന് പദ്ധതിയിൽ ചേരുവാൻ യൂണിറ്റുകൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്.
ആർക്കെങ്കിലും ഈ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളാകാൻ താല്പര്യമുണ്ടെങ്കിൽ... നാളെ നടക്കുന്ന ഈ പ്രോഗ്രാമിൽ പങ്കെടുത്ത് കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെട്ട് മനസ്സിലാക്കുവാൻ അവസരം ഒരുക്കിയിരിക്കുകയാണ് KHRA സംസ്ഥാന കമ്മിറ്റി .......
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.