Wednesday, 3 September 2025

KHRA രാജാക്കാട് യൂണിറ്റ്. ഓണാഘോഷവും തിരഞ്ഞെടുപ്പും..

SHARE
 


KHRA രാജാക്കാട് യൂണിറ്റ്. വനിതാവിങ്ങ്. കാരുണ്യ SHG എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.

                       KHRA ഇടുക്കി ജില്ലാ പ്രസിഡന്റ് M. S അജി ഉദ്ഘാടനം ചെയ്തു. രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് ഭദ്രദീപം തെളിയിച്ചു. ഓണ ഫണ്ട് വിതരണം KHRA ജില്ലാ സെക്രട്ടറി P. K മോഹനൻ നിർവഹിച്ചു. യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ബെന്നി പാലക്കാട്.ബിജി സന്തോഷ്. സാമൂഹ്യപ്രവർത്തകൻ ജോഷി കന്യാകുഴി എന്നിവർ ആശംസകള്‍ നേർന്നു.

               രുചികരമായ ഓണസദ്യയെ തുടർന്ന് ഒട്ടേറെ മത്സരങ്ങൾ നടത്തി. ഓണ പരിപാടികൾക്ക് യൂണിറ്റ് പ്രസിഡന്റ്  K. M ജോർളി. സെക്രട്ടറി P. J ജോസ്. ട്രഷറർ സുനിൽ വനിതാ വിങ്ങ് ജില്ലാ പ്രസിഡന്റ് മായാ സുനിൽ സംസ്ഥാന സമിതി അംഗങ്ങളായ P. M ജോൺ. ബിനീഷ്. രതീഷ്. V. K രാജീവ്. സന്തോഷ്. സോമൻ. എന്നിവർ നേതൃത്വം നൽകി മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി.

ഭാരവാഹികൾ

KHRA രാജാക്കാട് യൂണിറ്റിന്റെയും, വനിതാ വിങ്ങിന്റെയും വാർഷിക തെരഞ്ഞെടുപ്പ് നടന്നു. ജില്ലാ പ്രസിഡന്റ് M. S അജി സമ്മേളനം ഉദ്ഘാടനം ചെയ്തു ജില്ലാ സെക്രട്ടറി. P. K മോഹനൻ മുഖ്യപ്രഭാഷണം നടത്തി, തെരഞ്ഞെടുപ്പിന് സംസ്ഥാന സമിതി അംഗം  P. M ജോൺ റിട്ടേഡിങ് ഓഫീസറായി. യൂണിറ്റ് പ്രസിഡന്റ് ആയി  K. M ജോർളി യെയും, സെക്രട്ടറിയായി P. J ജോസിനെയും, ട്രഷറർ സുനിൽ K. എന്നിവരെയും യോഗം തെരഞ്ഞെടുത്തു.
                          വനിതാ വിങ്ങ് യൂണിറ്റ് നേതൃത്വത്തിലേക്ക് മായ സുനിൽ പ്രസിഡന്റ്, സിന്ധു ബിനീഷ് സെക്രട്ടറിയും, ജയരാജേഷ് ട്രഷറർ മായി തെരഞ്ഞെടുത്തു.


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.