ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മൊൻത തീവ്ര ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നു. ചൊവ്വാഴ്ച രാത്രി മച്ചിലിപട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ നർസപൂരിന് സമീപം, മണിക്കൂറിൽ 90-100 കിലോമീറ്റർ വേഗതയിലാണ് കരയിൽ പ്രവേശിച്ചത്. തുടർന്ന് തീരദേശ ആന്ധ്രയ്ക്ക് മുകളിൽ ചുഴലിക്കാറ്റായും നിലവിൽ അതിതീവ്ര ന്യൂനമർദമായും (Deep Depression) ശക്തി കുറഞ്ഞു. വടക്ക് -വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി ആന്ധ്രപ്രദേശ്, അതിനോട് ചേർന്ന തെലങ്കാന, തെക്കൻ ഛത്തീസ്ഗഢ് വഴി നീങ്ങി അടുത്ത 6 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി (Depression) വീണ്ടും ശക്തി കുറയാൻ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ചുഴലിക്കാറ്റിന്റെ മധ്യഭാഗമായ Eye പൂർണമായും കരയുടെ മുകളിൽ കടന്നുകഴിഞ്ഞാൽ മാത്രമേ കരതൊട്ടതായി കണക്കാക്കൂ. ഇത് പൂർത്തിയാകാൻ നാല് മണിക്കൂർ വരെ എടുക്കും. കര കടന്നാൽ കരയുടെ ഘർഷണവും ഊർജം നൽകാൻ കടലുമില്ലാത്തതിനാൽ ചുഴലിക്കാറ്റ് പെട്ടെന്ന് ദുർബലമായി ന്യൂനമർദമായി സഞ്ചരിക്കും.
അതേസമയം, അറബിക്കടലിലെ ന്യൂനമർദം അലഞ്ഞുതിരിയുകയാണ്. സാധാരണ ഒരു ന്യൂനമർദം ഇത്രയും കാലം കടലിൽ കറങ്ങിനടക്കാറില്ല. അനുകൂലമായ തൊട്ടടുത്ത കരയിൽ കടക്കുകയാണ് പതിവ്. ന്യൂനമർദങ്ങളുടെ ഗതി നിയന്ത്രിക്കുന്ന അതിമർദ മേഖലയായ സബ് ട്രോപിക്കൽ റിഡ്ജ് (STR) ശക്തമാകാത്തതാണ് ന്യൂനമർദം നീങ്ങാത്തതെന്ന് സൂചനയുണ്ട്. കേരളത്തിൽ വ്യാഴാഴ്ചയോടെ മഴയിൽ കുറവ് വന്നേക്കും.
അറ്റ്ലാന്റിക് സമുദ്രത്തിൽ രൂപപ്പെട്ട മെലിസ ചുഴലിക്കാറ്റ് (Hurricane) ജമൈക്കയിൽ എത്തിയത് മണിക്കൂറിൽ 295 കിലോമീറ്റർ വേഗതയിലാണ്. ചരിത്രത്തിലെ ഏറ്റവും ശക്തമായ അറ്റ്ലാന്റിക് ചുഴലിക്കാറ്റുകളിലൊന്നായാണ് മെലിസയെ കണക്കാക്കുന്നത്. ക്യൂബ ലക്ഷ്യമാക്കി ആഞ്ഞുവീശിക്കൊണ്ടിരിക്കുന്ന മെലിസ, കാറ്റഗറി 4 ചുഴലിക്കാറ്റായി വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇതുവരെ ഏഴുപേർക്ക് ജീവൻ നഷ്ടമായി. ജമൈക്കയിലും ഹയ്തിയിലും മൂന്ന് വീതവും ഡൊമനിക്കൻ റിപബ്ലിക്കിൽ ഒന്നും ആണ് റിപ്പോർട്ട് ചെയ്തത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.