Sunday, 12 October 2025

ചൈനീസ് ഉത്പന്നങ്ങള്‍ക്കും 100 ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്

SHARE

 


ചൈനയില്‍ നിന്നും യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നവംബര്‍ ഒന്നുമുതല്‍ എല്ലാ ചൈനീസ് ഇറക്കുമതിക്കും 100 ശതമാനം അധിക തീരുവ പ്രാബല്യത്തില്‍ വരും. യുഎസ് നിര്‍മ്മിതമായ നിര്‍ണായക സോഫ്റ്റ്‍വെയറുകള്‍ക്ക് കര്‍ശനമായ കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ട്രൂത്ത് സോഷ്യലില്‍ പങ്കിട്ട പോസ്റ്റിലൂടെയാണ് ചൈനയ്ക്കുമേല്‍ കൂടുതല്‍ കടുത്ത കയറ്റുമതി നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതായി ട്രംപ് അറിയിച്ചത്.


യുഎസ് കപ്പലുകളുടെ ഓരോ സമുദ്രയാത്രയ്ക്കും അധിക തുറമുഖ ഫീസ് ചുമത്തുന്ന ചൈനയുടെ നടപടിക്കുള്ള പ്രതികാര നടപടിയായിട്ടാണ് ട്രംപിന്റെ തീരുവ പ്രഖ്യാപനം. യുഎസ് സംരംഭങ്ങളുടെയോ വ്യക്തികളുടെയോ ഉമടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള കപ്പലുകള്‍ക്കും യുഎസില്‍ നിര്‍മ്മിച്ചതോ യുഎസ് പതാകയുള്ളതോ ആയ കപ്പലുകള്‍ക്കും അധിക തുറമുഖ ഫീസ് ഈടാക്കുമെന്നായിരുന്നു ചൈനയുടെ പ്രഖ്യാപനം.


ചൈന വ്യാപാരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അസാധാരണമാംവിധം ആക്രമണാത്മക നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ച ട്രംപ് അമേരിക്കയും അതേ രീതിയില്‍ തന്നെ പ്രതികരിക്കുകയാണെന്ന് പോസ്റ്റില്‍ അറിയിച്ചു. നവംബര്‍ ഒന്നുമുതല്‍ വലിയ തരത്തിലുള്ള കയറ്റുമതി നിയന്ത്രണങ്ങള്‍ ചൈനയ്ക്കുമേല്‍ ഏര്‍പ്പെടുത്താന്‍ പോകുകയാണെന്നും ട്രംപ് വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.