വിന്‍ഡോസ് 11(Windows 11) ഓപ്പറേറ്റിംഗ് സിസ്റ്റം (operating system) ഉപയോഗിക്കുന്നതിന് മൈക്രോസോഫ്റ്റ് (Microsoft) കൂടുതല്‍ നിബന്ധനകള്‍ കൊണ്ടുവരുന്നു. പുതിയ വിന്‍ഡോസ് 11 സിസ്റ്റത്തില്‍ സൈന്‍ ഇന്‍ ചെയ്ത് ഉപയോഗിക്കുന്നതിനു മുമ്പായി ആളുകള്‍ ആദ്യം ഒരു അക്കൗണ്ട് സജ്ജീകരിക്കണമെന്ന നിബന്ധന കമ്പനി കൊണ്ടുവരുന്നതായാണ് വിവരം.
നിങ്ങള്‍ ഒരു വിന്‍ഡോസ് 11 സിസ്റ്റം വാങ്ങുമ്പോള്‍ ആന്‍ഡ്രോയിഡ് ഫോണിലേതിന് സമാനമായി അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്ന പ്രക്രിയ അതിന്റെ ഇസ്റ്റലേഷന്‍ ഘട്ടത്തിന്റെ ഭാഗമായിരിക്കും. ജോലിക്കോ വ്യക്തിഗത ആവശ്യങ്ങള്‍ക്കോ ആയി ഈ പതിപ്പ് ഉപയോഗിക്കാനാകും.
ഈ അക്കൗണ്ട് തുറക്കല്‍ പ്രക്രിയ മൈക്രോസോഫ്റ്റ് കുറച്ചുകാലത്തേക്ക് താല്‍ക്കാലികമായി ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗൂഗിളിനെ പോലെ വിന്‍ഡോസ് 11 സിസ്റ്റം ഉപയോഗിക്കാന്‍ ആദ്യം അക്കൗണ്ട് തുറന്ന് സൈന്‍ ഇന്‍ ചെയ്യണമെന്ന് കമ്പനി ആവശ്യപ്പെടുന്നു. ഈ പുതിയ മാറ്റങ്ങള്‍ വിന്‍ഡോസ് 11-ന്റെ ഇന്‍സൈഡര്‍ പ്രിവ്യു പതിപ്പില്‍ വന്നുകഴിഞ്ഞു.
സാധാരണഗതിയില്‍ ഗൂഗിളിന്റെ സേവനം നമ്മള്‍ ഉപയോഗപ്പെടുത്തുന്നത് ഇന്റര്‍നെറ്റ് ഉപയോഗിച്ച് അക്കൗണ്ട് ഓപ്പണ്‍ ചെയ്ത് സൈന്‍ ഇന്‍ ചെയ്താണ്. ഇതുപോലെ തന്നെ വിന്‍ഡോസ് 11 സെറ്റ്അപ്പും ഉപയോഗിക്കാനാണ് അക്കൗണ്ട് തുറക്കുന്നത് നിര്‍ബന്ധമാക്കുന്നതിലൂടെ കമ്പനി ഉദ്ദേശിക്കുന്നത്. പുതിയ പ്രക്രിയ ഉപയോക്താക്കളെ അതിന്റെ ക്ലൗഡ് സേവനങ്ങളുമായി സംയോജിപ്പിക്കുകയും മുഴുവന്‍ കോണ്‍ഫിഗര്‍ ചെയ്ത ഒരു സിസ്റ്റം നല്‍കുകയും ചെയ്യുമെന്ന് അവകാശപ്പെട്ടാണ് കമ്പനി ഈ പുതിയ നയം മാറ്റത്തെ ന്യായീകരിക്കുന്നത്.
വര്‍ഷങ്ങളായി ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഗൂഗിള്‍ ഈ പ്രക്രിയ ആവശ്യപ്പെടുന്നുണ്ട്. മികച്ച ഉപയോക്തൃ അനുഭവവും വ്യക്തിഗത സവിശേഷതകളും ഉറപ്പാക്കുന്നതിന് ജിമെയില്‍ അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ ഗൂഗിള്‍ ആവശ്യപ്പെടുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.