Saturday, 18 October 2025

15 പ്രധാന സ്റ്റേഷനുകളില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റുകളുടെ വില്‍പ്പന നിര്‍ത്തിവെച്ചു; നിരോധനം ഒക്ടോബര്‍ 28 വരെ

SHARE


 ന്യൂഡല്‍ഹി: ദീപാവലി, ഛത്ത് പൂജ ആഘോഷങ്ങളുടെ ഭാഗമായുള്ള തിരക്ക് നിയന്ത്രിക്കാന്‍ വിവിധ റെയില്‍വേ സ്‌റ്റേഷനുകളില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് വില്‍പ്പന താത്കാലികമായി നിര്‍ത്തിവെച്ചു. ഡല്‍ഹിയിലെയും മുംബൈയിലെയും സ്റ്റേഷനുകളടക്കം രാജ്യത്തെ പ്രധാനപ്പെട്ട 15 സ്റ്റേഷനുകളിലാണ് പ്ലാറ്റ്‌ഫോം ടിക്കറ്റുകളുടെ വില്‍പ്പന നിര്‍ത്തിവെച്ചത്.

ഒക്ടോബര്‍ 28 വരെ പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ക്കുള്ള നിയന്ത്രണം തുടരുമെന്നാണ് റെയില്‍വേയുടെ അറിയിപ്പ്. അതേസമയം, പ്രായമുള്ളവര്‍, രോഗികള്‍, കുട്ടികള്‍, സഹായം ആവശ്യമുള്ള സ്ത്രീയാത്രക്കാര്‍ എന്നിവര്‍ക്ക് പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ നല്‍കുമെന്നും റെയില്‍വേ അറിയിച്ചു.

പ്ലാറ്റ്‌ഫോം ടിക്കറ്റുകളുടെ വില്‍പ്പന താത്കാലികമായി നിരോധിച്ച സ്‌റ്റേഷനുകള്‍:

ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷന്‍

ഡല്‍ഹി റെയില്‍വേ സ്‌റ്റേഷന്‍

ഹസ്രത് നിസാമുദ്ദീന്‍

ആനന്ദ് വിഹാര്‍ ടെര്‍മിനല്‍

ഗാസിയാബാദ്

ബാന്ദ്ര ടെര്‍മിനസ്

വാപി

സൂറത്ത്

ഉധ്‌ന

ഛത്രപതി ശിവജി മഹാരാജാസ് ടെര്‍മിനസ്(സിഎസ്എംടി)

ദാദര്‍

ലോകമാന്യതിലക് ടെര്‍മിനസ്(എല്‍ടിടി)

താനെ

കല്യാണ്‍

പന്‍വേല്‍

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.