Sunday, 12 October 2025

കാബൂൾ വ്യോമാക്രമണത്തിന് താലിബാന്റെ തിരിച്ചടി; കൊല്ലപ്പെട്ടത് 15 പാക് സൈനികർ

SHARE
 

ന്യൂഡൽഹി: പാക്-അഫ്ഗാൻ അതിർത്തിയിലുണ്ടായ സംഘർഷത്തിൽ പതിനഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടു.
അതിർത്തിയിൽ സംഘർഷം രൂക്ഷമാവുകയാണെന്നാണ് പുറത്തുവരുന്ന വിവരം. അഫ്ഗാനിസ്ഥാനിലെ ഹെൽമന്ദ് പ്രവിശ്യയിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടിയാണ് താലിബാൻ സൈന്യം നൽകുന്നത്.

ബഹ്‌റാംപൂർ ജില്ലയിലെ ഡ്യൂറണ്ട് ലൈനിന് സമീപം അഫ്ഗാൻ സൈന്യം ഇന്നലെ രാത്രി നടത്തിയ തിരിച്ചടിയിൽ 15 പാക് സൈനികർ കൊല്ലപ്പെട്ടതായി ഹെൽമന്ദ് പ്രവിശ്യാ സർക്കാരിന്റെ വക്താവ് മുഹമ്മദ് ഖാസിം റിയാസ് മൗലവി മാധ്യമങ്ങളോട് പറഞ്ഞു. ഈ ഓപ്പറേഷനിൽ അഫ്ഗാൻ സൈന്യം മൂന്ന് പാകിസ്താൻ സൈനിക ഔട്ട്‌പോസ്റ്റുകൾ പിടിച്ചെടുക്കുകയും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുക്കുകയും ചെയ്തതായും മുഹമ്മദ് ഖാസിം റിയാസ് പറഞ്ഞു

ഹെൽമന്ദ്, കാണ്ഡഹാർ, സാബുൾ, പക്തിക, പക്തിയ, ഖോസ്റ്റ്, നൻഗർഹാർ, കുനാർ എന്നീ പ്രവിശ്യകളിലെ പാകിസ്താൻ പോസ്റ്റുകൾ ലക്ഷ്യമാക്കിയാണ് അഫ്ഗാൻ സൈന്യം ആക്രമണം ആരംഭിച്ചത്. അതിർത്തിയിലെ നിരവധി സ്ഥലങ്ങളിൽ ഏറ്റുമുട്ടലുകൾ നടന്നതായി പാകിസ്താൻ സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.

'താലിബാൻ സൈന്യം നിരവധി അതിർത്തി പോയിന്റുകളിൽ വെടിയുതിർക്കാൻ തുടങ്ങി. അതിർത്തിയിലെ നാല് സ്ഥലങ്ങളിൽ ഞങ്ങൾ തിരിച്ചടിച്ചു. ഞങ്ങളുടെ പ്രദേശത്തേക്ക് താലിബാനിൽ നിന്നുള്ള ഒരു ആക്രമണവും അനുവദിക്കില്ല. പാക് സൈന്യം കനത്ത വെടിവെയ്പ് നടത്തി തിരിച്ചടിച്ചു', ഒരു പാക് സർക്കാർ ഉദ്യോഗസ്ഥൻ ഗാർഡിയനോട് പ്രതികരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.