രുചിപ്രേമികൾക്ക് ആഘോഷരാവുകൾ സമ്മാനിച്ച് 'പാലാ ഫുഡ് ഫെസ്റ്റ്-2025' ന് ഡിസംബർ 5-ന് പാലായിൽ തുടക്കമാകും. നഗരത്തിൻ്റെ സാംസ്കാരിക-വ്യാപാര രംഗത്തെ സജീവസാന്നിധ്യമായ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂത്ത് വിംഗ് ആണ്, ലോകപ്രശസ്തമായ പാലാ ജൂബിലി തിരുനാളിനോടനുബന്ധിച്ച് ഈ മഹാമേള സംഘടിപ്പിക്കുന്നത്.
ഡിസംബർ 5 മുതൽ 8 വരെ, പാലായുടെ ഹൃദയഭാഗമായ പുഴക്കര മൈതാനത്താണ് രുചിയുടെയും കലയുടെയും ഈ മഹോത്സവം അരങ്ങേറുക. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി നാടിന്റെ ഹൃദയം കവർന്ന നിരവധി പരിപാടികൾക്ക് നേതൃത്വം നൽകിയ യൂത്ത് വിംഗിന്റെ സംഘാടനമികവ് ഈ മേളയെ വേറിട്ടതാക്കുന്നു.
രുചികളുടേ മഹാ സംഗമം : കേരളീയ, ഇന്ത്യൻ, ചൈനീസ്, അറബിക്, കോണ്ടിനെന്റൽ ഉൾപ്പെടെയുള്ള ലോകോത്തര വിഭവങ്ങൾ, 50-ൽ പരം സ്റ്റാളുകളിലായി രുചികളുടെ മഹസംഗമത്തിൽ അണിയിച്ചൊരുക്കുന്നു.
ഹോം ബേക്കേഴ്‌സ് കോർണർ: വൈവിധ്യമാർന്ന മധുരപലഹാരങ്ങളും വീട്ടിലുണ്ടാക്കിയ സ്നേഹത്തിൻ്റെ രുചിക്കൂട്ടുകളും ഈ വിഭാഗത്തിൽ ലഭ്യമാകും.
ഫുഡ് ഫെസ്റ്റിൽ രുചിവൈവിധ്യങ്ങൾ ആസ്വദിക്കുന്നതോടൊപ്പം തന്നെ എല്ലാ ദിവസവും വൈകുന്നേരം 7 മണി മുതൽ ആവേശകരമായ കലാവിരുന്നും ഉണ്ടായിരിക്കും:
ആവേശരാവുകൾ
ഡിസംബർ 5 (ആദ്യ ദിനം): ഡിജെ ആഞ്ജിൻ & ചാർമിനാർ (Aanjin & Charminar) ടീമിൻ്റെ മ്യൂസിക്കൽ ഡിജെ നൈറ്റ്.
ഡിസംബർ 6 (രണ്ടാം ദിനം): പ്രശസ്ത ഗായകൻ , പാല പള്ളി തിരുപള്ളി ഫ്രെയിം അതുൽ നറുകര നയിക്കുന്ന ഫോക് ഗ്രാഫർ ലൈവ് (folk grapher Live).
ഡിസംബർ 7 (മൂന്നാം ദിനം): അശ്വിൻ & ടീം നയിക്കുന്ന ഡിജെ നൈറ്റ്.
ഡിസംബർ 8 (അവസാന ദിനം): Mr. ചെണ്ടക്കാരൻ & ടീം അണിയിച്ചൊരുക്കുന്ന ഡിജെ വിത്ത് മ്യൂസിക്കൽ ഫ്യൂഷൻ.
എല്ലാ ദിവസവും രാഷ്ട്രീയ സമൂഹിക സാംസ്കാരിക നേതാക്കന്മാരും പാചക മേഖലയിലെ വിദഗ്ദ്ധരും പങ്കെടുക്കുന്നു.
ദിവസേന വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ഫുഡ് ഫെസ്റ്റിലേക്ക് പ്രവേശനം പാസ്സ് മൂലം നിയന്ത്രിതമായിരിക്കും. അഞ്ചാം തീയതി വൈകിട്ട് അഞ്ചുമണിക്ക് ബഹു. ജോസ് K മാണി എംപി ഉദ്ഘാടനം നിർവഹിക്കുന്നതും പാലാ MLA ബഹു. മാണി സി കാപ്പൻ മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.