കാരുണ്യ പ്രവര്‍ത്തികള്‍ക്ക് വേദിയായി ജോസ് ആലുക്കാസ് – ഗാര്‍ഡന്‍ വരേലി മിസ് സൗത്ത് ഇന്ത്യ 2025 പ്രിലിംസ് മത്സരങ്ങള്‍. കൊച്ചിയില്‍ നടന്ന പ്രിലിംസ് മത്സരത്തിനിടെ സി.എസ്.ആര്‍ ഫണ്ടായി 25 ലക്ഷം രൂപ കൈമാറി. എറണാകുളം എംപി ഹൈബി ഈഡനാണ് സി.എസ്.ആര്‍ ഫണ്ട് വിതരണം നിര്‍വഹിച്ചത്. മിസ് സൗത്ത് ഇന്ത്യ പോലെ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടു നടത്തുന്ന എല്ലാ പദ്ധതികള്‍ക്കും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം പരിപാടിയുടെ സംഘാടകരെ പ്രശംസിച്ചു.
പ്രിലിംസ് മത്സരത്തിനിടെ 25 ലക്ഷം രൂപയുടെ ചെക്ക് റോട്ടറി ക്ലബിനു കൈമാറിയാണ് സി.എസ്.ആര്‍ വിതരണം നിര്‍വഹിച്ചത്. കെന്റ് കണ്‍സ്ട്രഷന്‍ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നുള്ള തുകയും മിസ് സൗത്ത് ഇന്ത്യ ടീം ക്രൗഡ് ഫണ്ടിലൂടെ സ്വരൂപിച്ച തുകയും ചേര്‍ത്താണ് 25 ലക്ഷം രൂപ ഹൈബി ഈഡന്‍ എംപി സ്‌പോണ്‍സര്‍മാരായ ജോസ് അലുക്കാസ് ഡയറക്ടര്‍ ജോണ്‍, കെന്റ് കണ്‍സ്ട്രക്ഷന്‍ ഡയറക്ടര്‍ രാജു, വിനയന്‍ എന്നിവരുടെ കൂടി സാന്നിധ്യത്തില്‍ റോട്ടറി മിലാന്‍ പ്രസിഡന്റ് റോട്ടേറിയന്‍ ലിസ്സി ബിജു, സെക്രട്ടറി റോട്ടേറിയന്‍ ധന്യ ജാതവേദന്‍, എജി റോട്ടേറിയന്‍ ലക്ഷ്മി നാരായണന്‍ എന്നിവര്‍ക്കു കൈമാറിയത്.
സൂസന്‍ ലോറന്‍സ് ആന്റ് ടീമിന്റെ ‘ഡിസൈന്‍സ് മിസ് സൗത്ത് ഇന്ത്യ’ ഫാഷന്‍ ഷോ പ്രിലിംസ് മത്സരങ്ങളുടെ മുഖ്യ ആകര്‍ഷണമായിരുന്നു. സുസന്‍ ലോറന്‍സ് ഫൗണ്ടറും ക്രീയേറ്റിവ് ഡയറക്ടറുമായ ദിവ്യ രാജുവാണ് ഫാഷന്‍ ഷോയ്ക്കു നേതൃത്വം നല്‍കിയത്. മുന്‍ വര്‍ഷങ്ങളിലെ മിസ് സൗത്ത് ഇന്ത്യ വിജയികളായ നികിത തോമസ്, ലക്ഷ്മി മേനോന്‍, അലീന അമോന്‍, അര്‍ച്ചന രവി, ഹര്‍ഷ ശ്രീകാന്ത്, സിന്‍ഡ പദമന്ദന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുകയും അവരുടെ അനുഭവങ്ങള്‍ ഇത്തവണത്തെ മത്സരാര്‍ഥികളുമായി പങ്കുവെയ്ക്കുകയും ചെയ്തു. ഒക്ടോബര്‍ നാലിനു ബെംഗളൂരുവില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയ്ക്കു ഇവര്‍ ആശംസകളര്‍പ്പിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.