Thursday, 30 October 2025

തൂക്കം 50 കിലോ കുറച്ചാല്‍ 1.3 കോടി രൂപയുടെ കാര്‍ നല്‍കാമെന്ന് ജിം; തൂക്കത്തിനൊപ്പം ആളും തീര്‍ന്നുപോകുമെന്ന് കമന്റ്‌

SHARE
 

സോഷ്യൽ മീഡിയയെ അതിശയിപ്പിക്കുകയും അതേസമയം ആരോഗ്യവിദഗ്ധരെ ആശങ്കപ്പെടുത്തുകയും ചെയ്ത ഒരു ചാലഞ്ച് മുന്നോട്ട് വെച്ചിരിക്കുകയാണ് ചൈനയിലെ ഒരു ജിം. വടക്കൻ ചൈനയിലെ ഒരു ഫിറ്റ്‌നെസ് സെന്ററാണ് ഈ വാഗ്ദാനം നൽകിയിരിക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ ശരീരഭാരം 50 കിലോ കുറയ്ക്കുന്നവർക്ക് 1.3 കോടി രൂപ വിലയുള്ള പോർഷെ കാർ സമ്മാനമായി നൽകുമെന്നതാണ് വാഗ്ദാനം

ഷാൻഡോംഗ് പ്രവിശ്യയിലെ ബിൻഷൗവിൽ സ്ഥിതി ചെയ്യുന്ന ജിമ്മാണ് ഈ വാഗ്ദാനം നൽകിയതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 23നാണ് അവർ ഈ വാഗ്ദാനം പുറപ്പെടുവിച്ചത്. മൂന്ന് മാസത്തിനുള്ളിൽ ശരീരഭാരം 50 കിലോഗ്രാം കുറയ്ക്കുന്ന ഏതൊരാൾക്കും പോർഷെ പനാമേര സമ്മാനമായി നൽകുമെന്ന് ജിം അധികൃതർ അറിയിച്ചു. ഈയൊരു ലക്ഷ്യം സുരക്ഷിതമായി കൈവരിക്കാൻ കഴിയുമോയെന്ന് പലരും ആശങ്ക പ്രകടിപ്പിച്ചു.

ഈ ലക്ഷ്യം കൈവരിക്കുന്നയാൾക്ക് 1.1 മില്ല്യൺ യുവാൻ(ഏകദേശം 1.36 കോടി രൂപ)വിലയുള്ള ഒരു ആഡംബര കാറായ പോർഷെ പനാമേര ലഭിക്കുമെന്ന് ജിമ്മിന്റെ പ്രമോഷണൽ പോസ്റ്ററിൽ വ്യക്തമാക്കി. ഈ ചാലഞ്ച് സത്യമാണെന്ന് വാംഗ് എന്ന ഫിറ്റ്‌നസ് പരിശീലകൻ സ്ഥിരീകരിച്ചു

''30 പേർ ചാലഞ്ചിന്റെ ഭാഗമായാൽ രജിസ്‌ട്രേഷൻ അവസാനിപ്പിക്കും. ഇതുവരെ ഏഴോ എട്ടോ പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു,'' വാംഗ് പറഞ്ഞു. ഭക്ഷണവും താമസവുമുൾപ്പെടെ ഏകദേശം 1.23 ലക്ഷം രൂപയാണ് രജിസ്‌ട്രേഷൻ ഫീസ് എന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് മാസം നീളുന്ന ചാലഞ്ചിൽ പ്രത്യേകമായി തയ്യാറാക്കി, പൂർണമായും അടച്ചിട്ടുള്ള സൗകര്യത്തിലാണ് ഇതിന്റെ ഭാഗമായവർ താമസിക്കുക. എന്നാൽ വ്യായാമരീതികളെക്കുറിച്ചോ ഭക്ഷണക്രമത്തെ കുറിച്ചോ ശരീരഭാരം കുറയുന്നത് ട്രാക്ക് ചെയ്യുന്നതിനെക്കുറിച്ചോ ഉള്ള വിശദാംശങ്ങൾ ജിം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം, ജിം വാഗ്ദാനം ചെയ്ത പോർഷെ പുതിയതല്ലെന്നും ഇത് ജിം ഉടമയുടേതുമാണെന്ന് വാംഗ് പറഞ്ഞു. 2020 മോഡൽ വാഹനമാണിതെന്നും ഉടമ വർഷങ്ങളായി ഉപയോഗിച്ച് വരികയാണെന്നും വാംഗ് വ്യക്തമാക്കി.

അസാധാരണമായ ചാലഞ്ച് ആണ് ഇതെന്ന് സോഷ്യൽ മീഡിയ വിശേഷിപ്പിച്ചു. നിരവധി പേരാണ് അവിശ്വാസവും ആശങ്കയും പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ''ഞാൻ എന്റെ ശരീരഭാരത്തിൽ 50 കിലോ കുറച്ചാൽ ബാക്കി അഞ്ച് കിലോ ഗ്രാം മാത്രമെ ശേഷിക്കൂ. അപ്പോഴേക്കും ഞാൻ ജീവിച്ചിരിപ്പുണ്ടാകുമോ,'' ഒരു ഉപയോക്താവ് ചോദിച്ചു.

''ഈ ചാലഞ്ചിൽ വിജയിക്കാൻ ആർക്കും കഴിയില്ല. മൂന്ന് മാസത്തിനുള്ളിൽ 50 കിലോ കുറയ്ക്കാനോ? ആ സമയം ശരീരഭാരം മാത്രമല്ല, ആ വ്യക്തിയുടെ ജീവനും നഷ്ടമാകും. എന്നാൽ രജിസ്‌ട്രേഷൻ ഫീസായി ലഭിച്ച തുക ഉപയോഗിച്ച് ജിം ഉടമയ്ക്ക് പുതിയൊരു കാർ വാങ്ങാൻ കഴിയും. അയാൾക്ക് സാമ്പത്തിക നേട്ടമുണ്ടാകുമെന്ന് മാത്രം. ഇത് സമർത്ഥമായൊരു മാർക്കറ്റിംഗ് പ്ലാൻ ആണ്,'' മറ്റൊരാൾ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.