Tuesday, 28 October 2025

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ 50,000 രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമം; പിതാവും വാങ്ങാൻ ശ്രമിച്ചയാളും പിടിയിൽ

SHARE

 കോട്ടയം: കുമ്മനത്ത് മൂന്നു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച പിതാവും വാങ്ങാനെത്തിയയാളും കസ്റ്റഡിയിൽ. 50,000 രൂപയ്ക്ക് കുഞ്ഞിനെ വിൽക്കാനായിരുന്നു ശ്രമം. അസം സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെയാണ് വില്‍ക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയായ പിതാവും കുഞ്ഞിനെ വാങ്ങാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശ് സ്വദേശി അര്‍മാനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്ന് രാവിലെയാണ് സംഭവം. മുൻനിശ്ചയിച്ച പ്രകാരം ഉത്തർപ്രദേശ് സ്വദേശി അർമാൻ കുഞ്ഞിനെ വാങ്ങാൻ എത്തുകയായിരുന്നു. എന്നാൽ കുഞ്ഞിന്‍റെ അമ്മ വാശിപിടിച്ച് പ്രശ്നം ഉണ്ടാക്കിയതോടെ അയൽവാസികൾ ഇക്കാര്യം അറിയുകയും പൊലീസിനെ വിവരം അറിയിക്കുകയായുമായിരുന്നു.

കേസിൽ മാതാവിന്‍റെ മൊഴിയെടുത്തു. സ്ഥിരമായി ജോലിക്ക് പോകാത്ത കുട്ടിയുടെ പിതാവിന് കടബാധ്യത ഉള്ളതായാണ് വിവരം. ഈരാറ്റുപേട്ടയിലാണ് അർമാൻ താമസിക്കുന്നത്. 1000 രൂപ അഡ്വാൻസ് നൽകിയതായാണ് വിവരം. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.