30,000 കോര്‍പ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടാന്‍ ആമസോണ്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ചെലവുകള്‍ കുറയ്ക്കുന്നതിനും കൂടുതലായി നിയമിച്ച ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍ നടപടിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച മുതല്‍ പിരിച്ചുവിടല്‍ നടപടികൾ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
2022 അവസാനത്തോടെ ഏകദേശം 27,000 പേരെ ആമസോണ്‍ പിരിച്ചുവിട്ടിരുന്നു. ഇതിനുശേഷം വരുന്ന ഏറ്റവും വലിയ പിരിച്ചുവിടലാണ് നിലവില്‍ നടക്കാന്‍ പോകുന്നത്. 1.55 ദശലക്ഷം ജീവനക്കാരാണ് ആമസോണില്‍ നിലവിലുള്ളത്. ഇതില്‍ ചെറിയൊരു ശതമാനം മാത്രമാണ് 30,000 ജിവനക്കാര്‍. എന്നാല്‍ കോര്‍പ്പറേറ്റ് തലത്തിലുള്ള കമ്പനിയുടെ ജീവനക്കാരില്‍ ഏകദേശം 10 ശതമാനം വരുമിത്. 3,50,000 കോര്‍പ്പറേറ്റ് ജീവനക്കാരാണ് കമ്പനിക്കുള്ളത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ആമസോണ്‍ വിവിധ വിഭാഗങ്ങളിലായി ചെറിയ ജോലികള്‍ വെട്ടിക്കുറയ്ക്കുകയാണെന്നും റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ പിരിച്ചുവിടല്‍ ഹ്യൂമന്‍ റിസോഴ്‌സസ്, പീപ്പിള്‍ എക്‌സ്പീരിയന്‍സ്, ടെക്‌നോളജി, ഡിവൈസസ്, സര്‍വീസസ്, ഓപ്പറേഷന്‍സ് വിഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.