ചങ്ങനാശ്ശേരിയിലെ വൃദ്ധ ദമ്പതികളെ ഡിജിറ്റൽ അറസ്റ്റിലാണെന്ന് വിശ്വസിപ്പിച്ച് കബളിപ്പിക്കാനുള്ള ശ്രമം ബാങ്ക് ഉദ്യോഗസ്ഥരും സൈബർ പോലീസും ചേർന്ന് പരാജയപ്പെടുത്തി. പോലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് വാട്ട്‌സ്ആപ്പിലെ വീഡിയോ കോൾ വഴിയാണ് തട്ടിപ്പുകാർ എത്തിയത്. പരിധിയിൽ കവിഞ്ഞ സാമ്പത്തിക ഇടപാടുകൾ ദമ്പതികളുടെ അക്കൗണ്ട് വഴി നടന്നിട്ടുണ്ടെന്ന് തട്ടിപ്പുകാർ അവരെ വിശ്വസിപ്പിച്ചു. ദേശവിരുദ്ധ ഇടപാടുകൾക്കായി ഇത് ഉപയോഗിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. 50 ലക്ഷം രൂപ നൽകിയാൽ അറസ്റ്റ് ഒഴിവാക്കാമെന്നുള്ള വാഗ്ദാനം പിന്നാലെയുണ്ടായി.
ഇത് വിശ്വസിച്ച ദമ്പതികൾ രണ്ടു ദിവസം മുൻപ് ചങ്ങനാശേരി ഫെഡറൽ ബാങ്ക് ശാഖയിൽ സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള 50 ലക്ഷം രൂപ പിൻവലിക്കാൻ മാനേജരെ സമീപിച്ചു. പണം മറ്റൊരു സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റാനായിരുന്നു തട്ടിപ്പുകാരുടെ നിർദേശം. ഇടപാടിൽ സംശയം തോന്നിയ ബാങ്ക് മാനേജർ ശ്രീവിദ്യ തട്ടിപ്പുകാരുടെ അക്കൗണ്ട് ഉണ്ടായിരുന്ന ബാങ്കുമായി ബന്ധപ്പെട്ടു. ഈ അക്കൗണ്ടിന് പിന്നിൽ തട്ടിപ്പുകാരാണെന്ന് മനസ്സിലാക്കുകയും ഇടപാട് പ്രോസസ്സ് ചെയ്യാതെ ദമ്പതികളെ തിരിച്ചയക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസം ദമ്പതികൾ വീണ്ടും ബാങ്കിൽ എത്തുകയും, ബാങ്ക് മാനേജരെ 50 ലക്ഷം രൂപയുടെ ഇടപാട് നടത്താൻ നിർബന്ധിക്കുകയുമുണ്ടായി. തട്ടിപ്പ് മനസ്സിലാക്കിയ ബാങ്ക് ഉദ്യോഗസ്ഥർ പോലീസിൽ വിവരമറിയിച്ചു. ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബാങ്കിൽ എത്തി ദമ്പതികൾക്ക് കാര്യം വിശദീകരിച്ച് തട്ടിപ്പിൽ നിന്ന് അവരെ രക്ഷിച്ചു. ഈ സമയമത്രയും ദമ്പതികൾ വെർച്വൽ അറസ്റ്റിൽ തന്നെയായിരുന്നു. പോലീസ് ഇടപെട്ടുവെന്ന് മനസ്സിലാക്കിയ തട്ടിപ്പുകാർ കോൾ വിച്ഛേദിച്ച് അപ്രത്യക്ഷരാവുകയായിരുന്നു
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.