ന്യൂയോർക്ക്: മനുഷ്യരുടെ ചർമ്മ കോശങ്ങളിൽ നിന്ന് എടുത്ത ഡിഎൻഎ ഉപയോഗിച്ച് ഭ്രൂണം നിർമ്മിക്കാനുള്ള ചുവട് വയ്പുമായി ഗവേഷകർ. ആദ്യമായാണ് ഇത്തരത്തിൽ പ്രാരംഭ ഘട്ട മനുഷ്യ ഭ്രൂണങ്ങൾ കൃത്രിമമായി നിർമ്മിക്കുന്നത്. അമേരിക്കൻ ശാസ്ത്രജ്ഞരാണ് കൃത്രിമ ബീജ സങ്കലനത്തിലൂടെ വന്ധ്യത പരിഹാരത്തിൽ നിർണായക ഘട്ടത്തിൽ എത്തിയിട്ടുള്ളത്. വിവിധ രോഗങ്ങൾ മൂലവും വാർദ്ധക്യം മൂലവുമുള്ള വന്ധ്യതയെ മറികടക്കാനുള്ള സാങ്കേതിക വിദ്യയുടെ ഏറെ നാളുകളുടെ പ്രയത്നമാണ് വിജയത്തിലെത്തിയത്. ശരീരത്തിലെ ഏത് കോശത്തേയും ജീവിതത്തിന്റെ ആരംഭ ഘട്ടമായി ഉപയോഗിക്കാൻ സാധിക്കുമെന്നാണ് പരീക്ഷണം പൂർണ വിജയത്തിലെത്തിയാൻ പറയാൻ സാധിക്കുക. സ്വവർഗ ദമ്പതികൾക്ക് തങ്ങളുമായി ജനിതക ബന്ധമുള്ള കുട്ടിയുണ്ടാവാൻ സാധ്യത നൽകുന്നതാണ് പരീക്ഷണം. എന്നാൽ കണ്ടെത്തൽ ഒരു വന്ധ്യത ക്ലിനിക്കിലേക്ക് എത്തണമെങ്കിൽ ഇനിയും ഏറെ സമയം വേണമെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. എന്നാൽ ഒരു പതിറ്റാണ്ടിന് മുൻപ് അത് പൂർണരീതിയിൽ പ്രാവർത്തികമാക്കാനുള്ള ശ്രമത്തിലാണ് ഗവേഷകരുള്ളത്. പുരുഷ ബീജം സ്ത്രീയുടെ അണ്ഡവുമായി സംയോജിച്ച് ഭ്രൂണമായി മാറുന്ന പ്രക്രിയയാണ് പ്രത്യുൽപാദനം നടക്കുന്നത്. ഇതിന് ശേഷം ഒൻപത് മാസങ്ങൾക്ക് ശേഷം കുഞ്ഞ് ജനിക്കുന്നു. ഈ പ്രകൃതി നിയമങ്ങളെ വെല്ലുവിളിക്കുന്നില്ലെങ്കിലും മനുഷ്യന്റെ ചർമ്മത്തിലെ ഡിഎൻഎയാണ് പരീക്ഷണത്തിന് ഉപയോഗിക്കുന്നത്. ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.