Saturday, 18 October 2025

ശബരിമല സ്വർണമോഷണം: പ്രതിപ്പട്ടികയിൽ പെട്ട ഉദ്യോഗസ്ഥൻ കരയോഗ ഭാരവാഹിത്വം രാജിവച്ചു

SHARE
 

ശബരിമല സ്വർണ്ണ മോഷണക്കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന ദേവസ്വം ബോർഡിന്റെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു (Murari Babu) എൻഎസ്എസ് കരയോഗം ഭാരവാഹിത്വം രാജിവച്ചു. പെരുന്ന എൻഎസ്എസ് കരയോഗം നമ്പർ 4290ന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നുമാണ് രാജി. കഴിഞ്ഞ ദിവസം ചേർന്ന കരയോഗം കമ്മിറ്റിയിൽ കുറ്റാരോപിതനായ മുരാരി ബാബു സ്ഥാനത്ത് തുടരരുതെന്ന് അഭിപ്രായമുണ്ടായിരുന്നു. രാജിക്ക് സമ്മർദ്ദവും ഉണ്ടായിരുന്നു. ഇതേത്തുടർന്നാണ് രാജി.

മുരാരി ബാബുവിനെ ദേവസ്വം ബോർഡ് നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.

ശബരിമലയിലെ സ്വർണമോഷണ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുരാരി ബാബു രാജിവയ്ക്കാൻ നിർബന്ധിതനാവുകയായിരുന്നു. ദ്വാരപാലക വിഗ്രഹങ്ങളുടെ സ്വർണ്ണം പൂശിയ പാളികൾ ചെമ്പ് പൂശിയതാണെന്ന് മഹസറിൽ രജിസ്റ്റർ ചെയ്തത് മുരാരി ബാബുവായിരുന്നു. ഇതിനെത്തുടർന്ന് മുരാരി ബാബുവിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതിയായ വിവാദ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. റാന്നി കോടതിയിലെ അടച്ചിട്ട മുറിയിലാണ് ഇദ്ദേഹത്തിന്റെ വാദം നടന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.