Wednesday, 22 October 2025

തിരുവസ്ത്രത്തിൽ സിസ്റ്റർ സബീന നേടിയത് ഹർഡിൽസ് സ്വർണ മെഡൽ

SHARE
 

വയനാട്: പ്രായത്തെയും വേഷത്തെയും വെല്ലുന്ന അമ്പരപ്പിക്കുന്ന പ്രകടനവുമായി സംസ്ഥാന മാസ്റ്റേഴ്‌സ് മീറ്റിൽ സ്വർണം നേടി സിസ്റ്റർ സബീന. കന്യാസ്ത്രീ വേഷത്തിലെത്തി ഹർഡിൽസ് മത്സരത്തിൽ മുൻ കായിക താരമായ സിസ്റ്റർ സബീന നേടിയ വിജയം കാണികളെ ആവേശം കൊള്ളിച്ചു. സ്‌പോർട്‌സ് വേഷത്തിൽ മത്സരിച്ചവരെ പിന്തള്ളിക്കൊണ്ടാണ് സിസ്റ്റർ അതിവേഗത്തിൽ ട്രാക്കിലൂടെ കുതിച്ചത്.

55 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിലായിരുന്നു സിസ്റ്റർ മത്സരിച്ചത്. മാനന്തവാടി ദ്വാരക എയുപി സ്‌കൂളിലെ കായിക അധ്യാപികയാണ് സിസ്റ്റർ സബീന. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ഹർഡിൽസിൽ ദേശീയ മത്സരത്തിൽ പങ്കെടുത്തിട്ടുള്ള സിസ്റ്റർ, കോളേജ് പഠന കാലത്ത് ഇന്റർവേഴ്‌സിറ്റി മത്സരങ്ങളിലടക്കം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. എന്നാൽ അധ്യാപികയായ ശേഷം മത്സരങ്ങളിൽ പങ്കെടുക്കുന്നത് നിർത്തിയിരുന്നു.

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാന മാസ്റ്റേഴ്‌സ് മീറ്റിൽ സിസ്റ്റർ സബീന വീണ്ടും ട്രാക്കിലെത്തിയത്. അടുത്ത മാസം വിരമിക്കാനിരിക്കെയാണ് സിസ്റ്റർ ഈ മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്. സർവീസിൽ നിന്ന് വിരമിക്കുന്നതിനു മുൻപ് ഒരു മത്സരത്തിൽ പങ്കെടുക്കണമെന്ന ആഗ്രഹമാണ് സബീനയെ ഹർഡിൽസ് ട്രാക്കിൽ വീണ്ടുമെത്തിച്ചത്. ഈ ആഗ്രഹം സഫലമായതിനൊപ്പം സുവർണ്ണ നേട്ടവും സ്വന്തമാക്കിയാണ് സിസ്റ്റർ കളം വിട്ടത്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.