Tuesday, 28 October 2025

ജനലും വാതിലും തകർത്ത നിലയിൽ, പള്ളിക്കത്തോട് സ്കൂൾ ആക്രമിച്ചു

SHARE

 കോട്ടയം: കോട്ടയം പള്ളിക്കത്തോട് സ്കൂൾ ആക്രമിച്ചു. ഇളമ്പള്ളി സർക്കാർ യുപി സ്കൂളിന് നേരെയാണ് ആക്രമണമുണ്ടയത്. സ്കൂളിന്റെ ജനലും വാതിലും തകർത്തു. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായിരിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജനൽചില്ലുകൾ പൊട്ടുന്ന ശബ്ദവും മറ്റും പ്രദേശവാസികൾ കേട്ടില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. ഇന്ന് രാവിലെ സ്കൂളിലേക്ക് എത്തിയ അധ്യാപകരും വിദ്യാർത്ഥികളുമാണ് സ്കൂളിന്റെ വാതിലും ജനലും തകർത്തത് കണ്ടത്. കല്ലും കുപ്പിയും എറിഞ്ഞാണ് ആക്രമണം നടത്തിയതെന്നതിന്റെ തെളിവും പരിസരത്ത് കാണാം. ഇവിടങ്ങളിൽ സിസിടിവി സംവിധാനമില്ല. അതുകൊണ്ട് തന്നെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പ്രായോ​ഗികമല്ല. വിരലടയാള വിദ​ഗ്ധരെ എത്തിച്ച് പരിശോധന നടത്താനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.