Thursday, 23 October 2025

ദീപാവലി കാലത്തെ റീട്ടെയ്ല്‍ വില്പന സര്‍വകാല റെക്കോഡില്‍

SHARE

 




രാജ്യത്ത് ദീപാവലി കാലത്തെ റീട്ടെയ്ല്‍ വില്പന സര്‍വകാല റെക്കോഡില്‍. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് റിപ്പോര്‍ട്ടനുസരിച്ച് ദീപാവലി കാലത്ത് ആകെ നടന്നത് 5.4 ലക്ഷം കോടി രൂപയുടെ വില്പനയാണ്. ഇതിനൊപ്പം 65,000 കോടി രൂപയുടെ ബിസിനസ് സര്‍വീസ് മേഖലയിലും നടന്നു. സര്‍വകാല റെക്കോഡാണിത്. കഴിഞ്ഞ വര്‍ഷം ദീപാവലി കാലത്തെ വില്പന 4.25 ലക്ഷം കോടി രൂപയുടേതായിരുന്നു. മെട്രോ നഗരങ്ങള്‍ക്കൊപ്പം ടിയര്‍ 1, ടിയര്‍ 2 സിറ്റികളിലും വില്പനയില്‍ കുതിച്ചു ചാട്ടമുണ്ടായി. ജനങ്ങള്‍ക്കിടയില്‍ മുമ്പത്തേക്കാള്‍ പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് ആവശ്യകത വര്‍ധിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനീസ് നിര്‍മിത ഉത്സവകാല ഉത്പന്നങ്ങള്‍ക്ക് 1.25 ലക്ഷം കോടി രൂപയുടെ ബിസിനസ് ഈ വര്‍ഷം നഷ്ടപ്പെട്ടെന്ന് സിഎഐടി വ്യക്തമാക്കുന്നു. ദീപാവലിക്ക് രണ്ടു ദിവസം മുമ്പുള്ള ധന്‍തെരാസ് ദിനത്തില്‍ 50,000 കോടി രൂപയുടെ സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ വിറ്റുപോയതായാണ് കണക്ക്. സമീപകാലത്തൊന്നും ഇത്രയധികം വില്പന നടന്നിട്ടില്ല. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഏകദേശം 48 ലക്ഷം കല്യാണങ്ങള്‍ രാജ്യത്ത് നടക്കുമെന്നാണ് കണക്ക്. ഇത് ആറ് ലക്ഷം കോടി രൂപയുടെ ബിസിനസിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.