സുല്‍ത്താന്‍ ബത്തേരി: ആരോഗ്യ വിഭാഗം നഗരസഭാ പരിധിയിലെ ഭക്ഷണശാലകളില്‍ നടത്തിയ പരിശോധനയില്‍ ഉപയോഗയോഗ്യമല്ലാത്ത ഭക്ഷണം പിടിച്ചെടുക്കുകയും ഒരു ഭക്ഷണശാല അടച്ചുപൂട്ടിക്കുകയും ചെയ്തു. വൃത്തിയില്ലാത്തതും കൃത്യമായ മാലിന്യസംസ്‌കരണസംവിധാനങ്ങളില്ലാതെയും പ്രവത്തിച്ച അല്‍ ജുനൂബ് കുഴിമന്തി എന്ന ഹോട്ടലാണ് ആരോഗ്യ വിഭാഗം പൂട്ടിച്ചത്.
ഇതുകൂടാതെ, ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍ മൈസൂരു റോഡിലെ ഹോട്ടല്‍ ഉഡുപ്പി, സ്റ്റാര്‍ കിച്ചണ്‍, ദി റിയല്‍ കഫേ, ചീരാല്‍ റോഡിലെ അമ്മ മെസ്, മൂലങ്കാവിലെ ഹോട്ട് പോട്ട് കൂള്‍ബാര്‍ എന്നിവിടങ്ങളില്‍ നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ നശിപ്പിച്ചു കളഞ്ഞു. ചില പോരായ്മകള്‍
കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് പരിശോധനയ്ക്ക് ശേഷം നോട്ടീസ് നല്‍കുകയും ചെയ്തു. പതിനഞ്ചോളം ഭക്ഷണശാലകളിലാണ് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന നടന്നത്.
ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ്, കുടിവെള്ള പരിശോധനാ റിപ്പോര്‍ട്ട്, ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എന്നിവ നിര്‍ബന്ധമാണെന്നും വൃത്തിയില്ലാത്തതും ഉപയോഗയോഗ്യമല്ലാത്ത ഭക്ഷണം വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് നേരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ക്ലീന്‍സിറ്റി മാനേജര്‍ പി എസ് സന്തോഷ് കുമാര്‍ അറിയിച്ചു.
നഗരസഭാ സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി അനൂപ് കുമാര്‍, പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജോബിച്ചന്‍, പി എസ് മുഹമ്മദ് സിറാജ് എന്നിവരും ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ ഒപ്പമുണ്ടായിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.