Friday, 17 October 2025

ജോലിക്കിടയിൽ മലയിൽ നിന്നും പാറ ഇടിഞ്ഞുവീണു, രണ്ട് സ്ത്രീകൾക്ക് പരിക്ക്

SHARE
 

എറണാകുളം: എറണാകുളം കോതമംഗലം മാമലക്കണ്ടത്ത് പാറ ഇടിഞ്ഞു വീണ് അപകടം. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കൊയിനിപ്പാറ സ്വദേശികളായ രമണി, തങ്കമണി എന്നിവർക്കാണ് പരിക്കേറ്റത്. തൊഴിലിടത്തിൽ പണിയെടുക്കുന്നതിനിടെയാണ് മലയിൽ നിന്നും പാറ ഇടിഞ്ഞുവീണത്. ഇവർ ഇടിഞ്ഞു വീണ പാറക്കൂട്ടത്തിനിടയിൽ പെടുകയായിരുന്നു. വലിയ ശബ്ദത്തോടെയാണ് മലയിൽ നിന്നും പാറ ഇടിഞ്ഞു വീണതെന്ന് നാട്ടുകാർ പറയുന്നു. സ്ഥലത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ രക്ഷപ്രവർത്തനത്തിലാണ് പാറയ്ക്കിടയിൽ കുടുങ്ങിയവരെ രക്ഷിച്ചത്. രമണിയുടെ പരിക്ക് ​ഗുരുതരമാണ്. നട്ടെല്ലിനും തലയ്ക്കും പരിക്ക് സംഭവിച്ചിട്ടുണ്ട്. ഇരുവരെയും കോതമം​ഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.