കാസർഗോഡ്: കുമ്പള ഗവ. എച്ച്എസ് സ്കൂളിൽ കലോത്സവത്തിനിടെ തടഞ്ഞ പലസ്തീൻ അനുകൂല മൈം കനത്ത പൊലീസ് സുരക്ഷയിൽ വീണ്ടും അവതരിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശത്തെത്തുടർന്നാണ് മൈം വീണ്ടും അവതരിപ്പിച്ചത്. അധ്യാപകർ ഇടപെടാൻ കാരണമായ പലസ്തീൻ അനുകൂല പ്ലക്കാർഡുകൾ ഇന്നലെ ഉണ്ടായില്ല. പ്രതിഷേധവുമായെത്തിയ ബിജെപി പ്രവർത്തകരെ സ്‌കൂൾ പരിസരത്ത് പോലീസ് തടഞ്ഞു. മൈമിനെ അനുകൂലിച്ചെത്തിയ വിവിധ സംഘടനകൾ സ്‌കൂൾ പരിസരത്ത് മുദ്രാവാക്യം മുഴക്കി.
രാത്രി വൈകിയും സ്കൂൾ പരിസരത്ത് പൊലീസ് കാവലേർപ്പെടുത്തിയിരുന്നു. കുമ്പള ഗവ.ഹയർസെക്കൻഡറി സ്‌കൂൾ കലോത്സവത്തിൽ പലസ്തീനിലെ കുഞ്ഞുങ്ങളുടെ ദുരിതം പ്രമേയമാക്കി മൈം അവതരിപ്പിക്കുന്നതിനിടെ മത്സരാർത്ഥികൾ 'ഫ്രീ പലസ്തീൻ' എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തിയപ്പോൾ 2 അധ്യാപകർ കർട്ടൻ താഴ്ത്താൻ നിർദേശിച്ചതിനെത്തുടർന്ന് ബഹളവും കയ്യാങ്കളിയും ഉണ്ടായിരുന്നു. മൈം തടഞ്ഞ അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ന് ഡിഡിഇക്കു പരാതി നൽകുമെന്ന് പിടിഎ പ്രസിഡന്റ് എ കെ ആരിഫ് അറിയിച്ചു.
''കലോത്സവ വേദിയിൽ തടഞ്ഞുവെക്കപ്പെട്ട മൈം, അതേ വേദിയിൽ അവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. ആ വാക്ക് ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നു. പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ആ വിദ്യാർത്ഥികളുടെ സർഗാത്മകമായ പ്രതിഷേധം വിജയകരമായി വേദിയിലെത്തി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.