യുഎസ് സർക്കാർ അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സർക്കാർ ചിലവുകൾക്കുള്ള വാർഷിക ധനവിനിയോഗ ബിൽ സെനറ്റിൽ പാസ്സായില്ല. ഇന്ത്യൻ സമയം രാവിലെ ഒമ്പതരയോടെ സേവനങ്ങൾ നിലയ്ക്കും. അടച്ചുപൂട്ടൽ സംഭവിച്ചാൽ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ വേണ്ടി വരുമെന്ന് ട്രംപ്.
ബില്ലിൽ കൂട്ടിച്ചേർക്കലുകൾ പറ്റില്ലെന്ന് റിപ്പബ്ലിക്കൻ പാർട്ടി നിലപാട് എടുത്തു. സെനറ്റിൽ ഏഴ് ഡെമോക്രാറ്റുകളുടെ പിന്തുണ ലഭിച്ചില്ലെങ്കിൽ ഫണ്ടിങ് ബിൽ പാസ്സാകില്ല. സേവനങ്ങളുടെ അടച്ചുപൂട്ടലിലേക്ക് നീങ്ങും. അവശ്യസേവനങ്ങളൊഴികെ അമേരിക്കൻ സർക്കാർ സേവനങ്ങൾ സ്തംഭിക്കുന്ന അവസ്ഥയാണ് സർക്കാർ ഷട്ട്ഡൗൺ.
2026ന്റെ തുടക്കം വരെയുള്ള ചെലവുകൾക്കായി 12-ഓളം ബില്ലുകൾ പാസ്സാകേണ്ടതുണ്ട്. ബില്ലിൽ ആരോഗ്യസേവന മേഖലയ്ക്കുള്ള ഒബാമ കെയർ സബ്‌സിഡികൾ ഉറപ്പാക്കണമെന്ന് ഡമോക്രാറ്റുകൾ നിർദ്ദേശിച്ചതാണ് കല്ലുകടിയായത്. ട്രംപിന്റെ ആദ്യ ടേമിൽ 2018 ഡിസംബർ മുതൽ 35 ദിവസം നീണ്ട സർക്കാർ ഷട്ട്ഡൗൺ നടന്നിരുന്നു. ജിഡിപിയിൽ മൂന്നു ബില്യൺ ഡോളറിന്റെ നഷ്ടമാണ് അതുണ്ടാക്കിയത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.