ന്യൂഡല്‍ഹി: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന് സെഞ്ചുറി. ടെസ്റ്റ് കരിയറിലെ ഏഴാം സെഞ്ചുറിയാണ് ജയ്‌സ്വാള്‍ ഡല്‍ഹിയില്‍ കുറിച്ചത്. 117 * റണ്‍സുമായി ജയ്‌സ്വാള്‍ ക്രീസിലുണ്ട്. അര്‍ധ സെഞ്ചുറി നേടിയ സായ് സുദര്‍ശനാണ് (76 *) ജയ്‌സ്വാളിന് കൂട്ട്. പിരിയാത്ത രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇതുവരെ ഇരുവരും 173 റണ്‍സ് ചേര്‍ത്തിട്ടുണ്ട്. നിലവില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.
കെ.എല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 54 പന്തില്‍ നിന്ന് 38 റണ്‍സെടുത്താണ് രാഹുല്‍ മടങ്ങിയത്. ഒരു സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ജോമെല്‍ വാറിക്കനാണ് വിക്കറ്റ്.
നേരത്തേ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റനായ ശേഷം ഇതാദ്യമായാണ് ഗില്ലിന് ടോസ് ലഭിക്കുന്നത്. കഴിഞ്ഞ ആറു ടെസ്റ്റുകളിലും ഗില്ലിന് ടോസ് നഷ്ടമായിരുന്നു. ഒടുവില്‍ ക്യാപ്റ്റനായുള്ള ഏഴാം ടെസ്റ്റില്‍ ടോസ് ഭാഗ്യം ഗില്ലിനെ തുണച്ചു. ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. വിന്‍ഡീസ് ടീമില്‍ ബ്രാന്‍ഡന്‍ കിങ്ങിനും ജൊഹാന്‍ ലയ്‌നും പകരം ടെവിം ഇംലാച്ചും ആന്‍ഡേഴ്‌സണ്‍ ഫിലിപ്പും ടീമിലെത്തി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.