Tuesday, 28 October 2025

മഴ നനയാതിരിക്കാൻ ബസ് സ്റ്റോപ്പിൽ കയറിനിന്ന രണ്ടാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി

SHARE
 

കൊല്ലം കടയ്ക്കലില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. സ്കൂള്‍ വിട്ടുവരുന്ന വഴി മഴ നനയാതിരിക്കാൻ ബസ് സ്റ്റോപ്പില്‍ കയറി നിന്ന രണ്ടാം ക്ലാസുകാരിക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. ആറ്റുപുറം സ്വദേശിയായ ഷൈജു (40) ആണ് അറസ്റ്റിലായത്.

രണ്ടാം ക്ലാസുകാരി സ്കൂൾ ബസിൽ വന്നിറങ്ങിയതിന് ശേഷം ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കയറി നിന്നപ്പോഴാണ് പ്രതി ഉപദ്രവിച്ചത്. ഷൈജുവിനെ കുട്ടിക്ക് പരിചയം ഉണ്ടായിരുന്നു. ഈ പരിചയം മുതലാക്കിയാണ് പ്രതി കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. കുട്ടിയുടെ അടുത്തേക്ക് വന്ന ഇയാള്‍ വിശേഷങ്ങള്‍ ചോദിച്ചതിന് പിന്നാലെ സ്വകാര്യ ഭാഗങ്ങളില്‍ സ്പർശിക്കുകയായിരുന്നു. ഇതോടെ കുട്ടി ഒച്ചവെയ്ക്കുകയും ബഹളം കേട്ട് സമീപത്തെ വീട്ടുകാർ ഓടിയെത്തുകയും ചെയ്തു. ഇത് കണ്ട ഷൈജു ഓടി രക്ഷപ്പെട്ടു. തുടർന്ന് വിവരമറിഞ്ഞ നാട്ടുകാർ പ്രതിക്കായി തിരച്ചില്‍ നടത്തുകയും തൊട്ടടുത്ത മലയില്‍ നിന്നും ഇയാളെ പിടികൂടുകയും ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.