Tuesday, 7 October 2025

ധനാനുമതി ബിൽ സെനറ്റിൽ വീണ്ടും പരാജയപ്പെട്ടു; അമേരിക്കയിൽ സർക്കാർ ഷട്ട്ഡൗൺ നീളും

SHARE
 


അമേരിക്കയിൽ സർക്കാർ ഷട്ട്ഡൗൺ നീളും. ധനാനുമതി ബിൽ സെനറ്റിൽ വീണ്ടും പരാജയപ്പെട്ടു. 52-42 വോട്ടിനാണ് ബിൽ പരാജയപ്പെട്ടത്. നൂറംഗ സെനറ്റിൽ ബിൽ പാസ്സാകാൻ 60 വോട്ടുകൾ വേണം. റിപ്പബ്ലിക്കൻ നേതാക്കളും ഡെമോക്രാറ്റുകളും തമ്മിലുള്ള പ്രധാനപ്പെട്ട തർക്കം ആരോഗ്യ ഇൻഷൂറൻസുമായി ബന്ധപ്പെട്ട വിഷയത്തിലാണ്.

വരുമാനം കുറഞ്ഞ വിഭാഗത്തിലുള്ള ആളുകൾക്ക് ആരോഗ്യ ഇൻഷൂറൻസ് ഉറപ്പാക്കുന്നതിനായി ഒബാമ കെയർ ഉറപ്പു നൽകുന്ന സബ്‌സിഡി ഇല്ലാതാകരുത് എന്നതാണ് ഡമോക്രാറ്റ് നേതാക്കളുടെ പ്രധാന വാദം. വിഷയത്തിൽ ഡമോക്രാറ്റുകളുമായി ചർച്ച നടക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കി

അതേസമയം സാമ്പത്തിക അടച്ചുപൂട്ടൽ ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
ഈ രാഷ്ട്രീയ സ്തംഭനം തുടരുന്നതോടെ, ലക്ഷക്കണക്കിന് ഫെഡറൽ ജീവനക്കാർക്ക് ശമ്പളമില്ലാതെ വീട്ടിലിരിക്കേണ്ടിവരുന്ന സാഹചര്യം തുടരുകയാണ്. പ്രധാന സർക്കാർ സേവനങ്ങളും താളം തെറ്റുന്നത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെയും സാധാരണ ജനജീവിതത്തെയും ദോഷകരമായി ബാധിക്കുന്നു. സർക്കാർ ജീവനക്കാരെ പിരിച്ചുവിടേണ്ടി ട്രംപ് നേരത്തെ സൂചനകൾ നൽകിയിരുന്നു.
ഈ ആഴ്ചയോടെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കുമോ എന്ന ആകാംക്ഷയിലാണ് ലോകം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.