Thursday, 30 October 2025

പാതയോരത്ത് കൂടി നടന്നു പോവുകയായിരുന്ന യുവാവിനെ ഇടിച്ച് തെറിപ്പിച്ച് കെഎസ്ആർടിസി, യുവാവിന് ദാരുണാന്ത്യം

SHARE
 

കലയനാട്: ദേശീയപാതയോരത്ത് കൂടി നടന്ന് പോവുകയായിരുന്ന യുവാവിനെ കെഎസ്ആർടിസി ഇടിച്ച് ദാരുണാന്ത്യം. കൊല്ലം ദേശീയപാതയിൽ കലയനാട് വച്ചാണ് കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചത്. തിരുനൽവേലിയിലേക്ക് സർവീസ് നടത്തുന്ന കെ എസ് ആർ ടി സി ബസാണ് പാതയോരത്ത് കൂടി നടന്നു പോവുകയായിരുന്ന യുവാവിനെ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.