ഫോർട്ടുകൊച്ചി: കടൽകയറ്റവും മണ്ണൊലിപ്പും ജില്ലയിലെ തീരദേശമേഖലയ്ക്ക് 25 ശതമാനം തീരഭൂമി നഷ്ടപ്പെട്ടതായി പഠനറിപ്പോർട്ട്. 1988 മുതൽ 2023 വരെയാണ് ഇതെന്ന് റി പ്പോർട്ട് ചുണ്ടിക്കാട്ടുന്നു. സ്പ്രിംഗ് ജേണലിസം വിഭാഗമായ കോസ്റ്റൽ എൻവയോൻമെന്റ്സ് ഒഫ് ഇന്ത്യ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിലാണ് കൊച്ചിയുടെ തീരശോഷണതോത് വ്യക്തമാക്കിയത്. തീരദേശശോഷണം ടൂറി സം മേഖലയ്ക്കും വൻതിരിച്ചടിയായി മാറുമെന്നാണ് വിലയിരുത്തൽ
മുനമ്പത്തും ഫോർട്ടുകൊച്ചിയിലുമാണ് ഏറെ തീരനഷ്ടമുണ്ടായത്. പുതുവൈ പ്പിൻ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടുന്ന മേഖലയായി മാറിയതായും പഠനങ്ങൾ ചൂണ്ടിക്കാട്ടി. മുനമ്പം, ഫോർട്ടുകൊച്ചി തീരത്ത് 134.99മീറ്റർതീരം കടലെടുത്ത പ്പോൾ ചെറായി, നായരമ്പലം, എളങ്കുന്നപ്പുഴ, മാലിപ്പുറം, മാനാശേരി ഭാഗത്ത് 17.49 മീറ്റർ ഭൂമി കടലെടുത്തു.
പുലിമുട്ട് കേന്ദ്രങ്ങളിൽ മണ്ണൊലിപ്പ് കുറവാണ്. ചെല്ലാനം മേഖല ഇതിനുദാഹരണമാണ്. എന്നാൽ പുലിമുട്ട് പരിപാലനം, പുതുക്കിപ്പണിയൽ, സംരക്ഷണം എന്നിവ സമയാസമയങ്ങളിൽ നടക്കാത്തതിനാൽ പുലിമൂട്ട് തകരാനും ഇവിടങ്ങളിൽ മണ്ണൊലിപ്പിനും ഇടയാക്കുന്നു. സംസ്ഥാന ത്തെതീരദേശങ്ങളിലെ പുലിമുട്ടുകൾക്ക് പത്തുവർഷത്തോളമാണ് ആയുസ് കണക്കാക്കുന്നത്. തീരശോഷണത്തിൽ മുൻനിര ടൂറിസം കേന്ദ്രങ്ങളുള്ളത് വിനോദസഞ്ചാര മേഖലയെയും ആ ശങ്കയിലാക്കിയിട്ടുണ്ട്
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.