Tuesday, 21 October 2025

കൊല്ലത്ത് മരുതിമലയിൽ നിന്നും താഴേക്ക് ചാടിയ രണ്ടാമത്തെ വിദ്യാർത്ഥിനിയും മരിച്ചു

SHARE
 

കൊല്ലം: മുട്ടറ മരുതിമലയിൽ നിന്നും താഴേക്ക് ചാടിയ രണ്ടാമത്തെ വിദ്യാർത്ഥിനിയും മരിച്ചു. അടൂർ സ്വദേശിനി ശിവർണ്ണയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞദിവസമായിരുന്നു ടൂറിസം കേന്ദ്രമായ മുട്ടറ മരുതിമലയുടെ മുകളിൽ നിന്നും സുഹൃത്ത് മീനുവിനോടൊപ്പം ശിവർണ താഴേക്ക് ചാടിയത്.

മീനു മരിക്കുകയും ശിവർണ്ണയെ ഗുരുതര പരിക്കുകളോടെ മീയണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ശിവർണ്ണയും മരിച്ചത്. ഇരുവരും അടൂർ പെരിങ്ങനാട് ഗവ‌. സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനികളാണ്.

വെള്ളിയാഴ്ച വൈകിട്ട് 6.30ഓടെയാണു സംഭവം. രണ്ടു പെൺകുട്ടികളും ഒരേ ക്ലാസിൽ പഠിക്കുന്നവരാണ്. മരുതിമലയിലെ അപകടകരമായ മേഖലയിലേക്ക് കുട്ടികൾ പോകുന്നത് ആളുകൾ കണ്ടിരുന്നു. പിന്നീട് താഴേക്കു വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി. ഇതിനിടെ, ഇരവരും പാറയുടെ മുകളിൽ ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.