Monday, 20 October 2025

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

SHARE
 

സംസ്ഥാനത്ത് ഇന്നും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. മധ്യകേരളത്തിൽ ഒറ്റപ്പെട്ട അതിശക്ത മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലും മഴ മുന്നറിയിപ്പു നൽകി.എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്ത് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുണ്ട്.

മലയോര മേഖലകളിൽ കനത്ത മഴ തുടരാൻ സാധ്യതയുണ്ട്. ഉച്ചയ്ക്കു ശേഷമുള്ള ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.

ഇടുക്കിയിൽ മഴയുടെ ശക്തി കുറഞ്ഞു.ഇന്നലെ രാത്രിയിൽ നേരിയ മഴ മാത്രമാണ് പെയ്തത്.
കഴിഞ്ഞ ദിവസങ്ങളിലേതുപോലെ അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല.ഡാമിലേക്കുള്ള നീരൊഴുക്കിന്റെ അളവ് കുറഞ്ഞതോടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങി.
നിലവിൽ 13 ഷട്ടറുകൾ ഒന്നര മീറ്റർ വീതം ഉയർത്തിയിട്ടുണ്ട്.പെരിയാറിലെ ജലനിരപ്പും കുറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.