Tuesday, 7 October 2025

ജെസി കൊലക്കേസ്: സാം മൊബൈല്‍ ഉപേക്ഷിച്ചത് എംജി കാമ്പസിലെ പാറക്കുളത്തില്‍; കണ്ടെടുത്ത് മുങ്ങല്‍വിദഗ്ധര്‍

SHARE
 

കോട്ടയം: കാണക്കാരിയിലെ ജെസി കൊലക്കേസില്‍ നിര്‍ണായക തെളിവുകളിലൊന്നായ മൊബൈല്‍ഫോണ്‍ കണ്ടെത്തി. എം.ജി. സര്‍വകലാശാല കാമ്പസിലെ പാറക്കുളത്തില്‍നിന്നാണ് ഫോണ്‍ കിട്ടിയത്. ജെസി ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ഫോണുകളില്‍ ഒന്നാണ് ചൊവ്വാഴ്ച നടന്ന പരിശോധനയില്‍ കണ്ടെടുത്തത്. ജെസിയുടെ രണ്ടാമത്തെ ഫോണിനായി തിരച്ചില്‍ തുടരുകയാണ്.

ജെസിയുടെ ഭര്‍ത്താവും കൊലക്കേസിലെ പ്രതിയുമായ സാം കെ. ജോര്‍ജ് ആണ് മൊബൈല്‍ഫോണുകള്‍ എം.ജി. സര്‍വകലാശാലയിലെ പാറക്കുളത്തില്‍ ഉപേക്ഷിച്ചത്. സര്‍വകലാശാലയിലെ ടൂറിസം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി കൂടിയാണ് 59-കാരനായ സാം.

സെപ്റ്റംബര്‍ 26-ാം തീയതിയാണ് സാം ജെസിയെ കൊലപ്പെടുത്തിയത്. അന്ന് രാത്രിതന്നെ അവിടെനിന്ന് 60 കിലോമീറ്റര്‍ അകലെ ഉടുമ്പന്നൂരില്‍ എത്തിച്ച് കൊക്കയില്‍ തള്ളി. 27-ന് രാത്രി എറണാകുളത്തുനിന്ന് ബസ് മാര്‍ഗം സാം മൈസൂരു വഴി ബെംഗളൂരിലേക്ക് പോയി.

26 മുതല്‍ വിദേശത്തുള്ള മക്കള്‍ പലതവണ ഫോണ്‍ വിളിച്ചിട്ടും ജെസിയെ കിട്ടിയില്ല. 29-നാണ് കാണാനില്ലെന്ന പരാതി പോലീസിന് ലഭിക്കുന്നത്. സാം സ്ഥലംവിട്ടതായി മനസ്സിലായതോടെ അന്വേഷണം ഊര്‍ജിതമാക്കി.

മൊബൈല്‍ ഫോണ്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തുടര്‍ന്ന് ബെംഗളൂരുവില്‍നിന്നാണ് സാമിനെ കസ്റ്റഡിയിലെടുത്തത്. എം.ജി. സര്‍വകലാശാലയിലെ സഹപാഠിയായ ഇറാനിയന്‍ യുവതിയും ബെംഗളൂരുവില്‍ പ്രതിക്കൊപ്പം ഉണ്ടായിരുന്നു. ഇവരെയും പോലീസ് ചോദ്യംചെയ്തിരുന്നു.

സാം ആദ്യം മറ്റൊരു വിവാഹം കഴിച്ചതാണ്. അതില്‍ ഒരു പെണ്‍കുഞ്ഞുണ്ട്. എന്നാല്‍ ആ ദാമ്പത്യം അധികനാള്‍ നീണ്ടില്ല. 1994-ല്‍ ബെംഗളൂരുവില്‍വെച്ചാണ് ജെസിയുമായുള്ള ജീവിതം തുടങ്ങിയത്. പള്ളിയില്‍വെച്ച് ഇവര്‍ വിവാഹം കഴിച്ചതായും പാസ്പോര്‍ട്ട് അടക്കമുള്ള രേഖകളില്‍ ദമ്പതിമാര്‍ എന്നാണ് രേഖപ്പെടുത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.