Tuesday, 21 October 2025

ത‍ൃശ്ശൂരിൽ മദ്യമാണെന്ന് കരുതി കളനാശിനി കുടിച്ചയാൾ ഐസിയുവില്‍

SHARE
 

തൃശ്ശൂർ: മദ്യമാണെന്ന് കരുതി കളനാശിനി കുടിച്ച 50 വയസുകാരൻ തീവ്രപരിചരണ വിഭാ​ഗത്തിൽ. തൃശ്ശൂർ നടത്തറയിലാണ് സംഭവം. സുഹൃത്തിന്റെ വീടിനു സമീപം വെച്ചിരുന്ന കുപ്പിയിലുള്ളത് മ​ദ്യമാണെന്ന് കരുതിയാണ് കുടിച്ചത്. വീടിനടുത്ത് മദ്യമിരിപ്പുണ്ടെന്ന് സു​ഹൃത്ത് പറഞ്ഞതനുസരിച്ചാണ് ഇദ്ദേഹം പോയത്. ഈ സമയം അവിടെ സുഹൃത്തില്ലായിരുന്നു. വീടിനു സമീപം നോക്കിയപ്പോൾ ഒരു കുപ്പി കണ്ടു.

രാത്രിയായതിനാൽ മദ്യമാണെന്ന് തെറ്റിദ്ധരിച്ച് കുടിച്ചപ്പോഴാണ് കളനാശിനിയാണെന്ന് മനസിലായത്. അബദ്ധം മനസിലായതോടെ മറ്റൊരു സുഹ‍ൃത്തിന്റെ സഹായത്തോടെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിച്ചു. തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ചികിത്സ നൽകിയത് ഫലപ്രദമാകാത്തതിനാൽ എറണാകുളത്തെ സ്വകാര്യ മെ‍ഡിക്കൽ കോളേജിലേക്ക് മാറ്റി. ഇപ്പോൾ അവിടെ ഐ സി യു വിൽ ചികിത്സയിലാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.