Monday, 20 October 2025

പാരീസിലെ ലൂവ്രെ മ്യൂസിയത്തിൽ വൻ കവർച്ച; നെപ്പോളിയൻ കാലഘട്ടത്തിലെ ആഭരണങ്ങൾ നഷ്ടമായി

SHARE

 പാരീസിലെ ലൂവ്രെ മ്യൂസിയത്തിൽ വൻ കവർച്ച. നെപ്പോളിയൻ കാലഘട്ടത്തിലെ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സ്കൂട്ടറിൽ എത്തിയ മോഷ്ടാക്കളാണ് മോഷണം നടത്തിയത്. ഏഴ് മിനിറ്റിനകം മോഷ്ടാക്കൾ കവർച്ച നടത്തി കടന്നു. ഇന്ന് രാവിലെ 9.30 നും 9.40 നും ഇടയിലാണ് കവർച്ച നടന്നത്. കവർച്ചയെ തുടർന്ന് ലൂവ്രെ മ്യൂസിയം അടച്ചുപൂട്ടി.

എന്നാൽ സംഭവത്തെക്കുറിച്ച് മ്യൂസിയം അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ലിഫ്റ്റ് ഉപയോഗിച്ച് മ്യൂസിയത്തിൽ പ്രവേശിച്ച മോഷ്ടാക്കർ ജനാലകൾ തകർത്താണ് ഉള്ളിൽ പ്രവേശിച്ചത് .മോണലിസ ചിത്രം ഉൾപ്പെടെയുള്ള ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചരിത്ര വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന മ്യൂസിയമാണിത്. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മ്യൂസിയങ്ങളിൽ ഒന്ന്.

പുരാതന വസ്തുക്കൾ, ശിൽപങ്ങൾ, പെയിന്റിംഗുകൾ എന്നിവയുൾപ്പെടെ 33,000-ത്തിലധികം പുരാവസ്തുക്കൾ ഇവിടെയുണ്ട്. മോണാലിസ, വീനസ് ഡി മിലോ, വിങ്ഡ് വിക്ടറി ഓഫ് സമോത്രേസ് എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. മോണലിസയുടേതുൾപ്പെടെ നിരവധി മോഷണങ്ങൾക്കും കവർച്ച ശ്രമങ്ങൾക്കും ഇതിനുമുൻപും മ്യൂസിയം സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.