Thursday, 30 October 2025

മീന്‍ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ; നെയ്യാറ്റിന്‍കരയില്‍ നാല്‍പതോളം പേര്‍ ചികിത്സതേടി

SHARE

 തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മീന്‍ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ. നാല്‍പതോളം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ചെമ്പല്ലി എന്ന മീന്‍ കഴിച്ചതിന് പിന്നാലെയാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കാഞ്ഞിരംകുളം, ഊരമ്പ്, ചാമ വിള, കുറുവാട് എന്നി മേഖലകളില്‍ നിന്നും തീരദേശ മേഖലയായ പുതിയതുറ, പഴയകട, പുത്തന്‍കട, എന്നീ ചന്തകളില്‍ നിന്നും ചെമ്പല്ലി മീന്‍ വാങ്ങി ഭക്ഷിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കഴിഞ്ഞദിവസം രാത്രി മുതല്‍ കുട്ടികളടക്കം നിരവധി പേര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്.

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ മാത്രം 27 പേര്‍ ചികിത്സ തേടി. മറ്റുള്ളവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. ആരുടേയും നില ഗുരുതരമല്ല. പഴകിയ മീന്‍ ഭക്ഷിച്ചതാണ് ഭക്ഷ്യവിഷബാധക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.